Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 9:42 AM GMT Updated On
date_range 20 July 2017 9:42 AM GMTനിർമാതാവിെൻറ ഭാര്യയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ടുപേർകൂടി പിടിയിൽ
text_fieldsbookmark_border
കൊച്ചി/പയ്യന്നൂർ: പ്രമുഖ സിനിമ നിർമാതാവിെൻറ ഭാര്യയായ നടിയെ 2011ൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ രണ്ടുപേർകൂടി പൊലീസ് പിടിയിൽ. ഹോട്ടൽ പ്രതിനിധി എന്ന വ്യാജേന നിർമാതാവ് ജോണി സാഗരികയെ സമീപിച്ചയാളെയും സംഭവസമയം ടെേമ്പാ ട്രാവലർ ഒാടിച്ച കണ്ണൂർ പാടിയോട്ടുചാൽ സ്വദേശിയും സ്വകാര്യ ബസ് ഡ്രൈവറുമായ ഇലവുങ്കൽ വീട്ടിൽ സുനീഷിനെ(35)യുമാണ് കസ്റ്റഡിയിലെടുത്ത്. സുനിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തശേഷമേ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തൂ. ഇതോടെ കേസിൽ പൾസർ സുനിയുൾപ്പെടെ അഞ്ച് പ്രതികളും പിടിയിലായി. പൾസർ സുനിയുടെ അറസ്റ്റ് ചൊവ്വാഴ്ച ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു. കോതമംഗലം സ്വദേശികളായ എബിൻ, വിബിൻ എന്നിവരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. അതിനിടെ, പരാതിക്കാരിയായ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തനിക്ക് നേരിട്ട ദുരനുഭവം നടി നേരത്തേ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇത് െമാഴിയിലും സൂചിപ്പിച്ചിട്ടുണ്ട്. കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനെത്തിയ നടിയെ 2011ൽ പൾസർ സുനിയുടെ നിർദേശപ്രകാരം സംഘം വാനിൽ തട്ടിക്കൊണ്ടുേപാകാൻ ശ്രമിെച്ചന്നാണ് പരാതി. സുനീഷിനെ പയ്യന്നൂർ സി.ഐ എം.പി. ആസാദിെൻറ നേതൃത്വത്തിലാണ് പിടികൂടിയത്. സുനിയെ ചോദ്യംചെയ്തപ്പോഴാണ് സുനീഷിനെക്കുറിച്ച വിവരങ്ങൾ െപാലീസിന് ലഭിച്ചത്. എറണാകുളത്തെ സ്വകാര്യ ട്രാവൽ ഏജൻസിയിൽ ആറുവർഷത്തോളം ഡ്രൈവറായി ജോലി ചെയ്തതാണ് സുനിയുമായി ഇയാൾ അടുപ്പത്തിലാകാൻ കാരണം. എറണാകുളത്തെ ജോലി ഒഴിവാക്കി നാട്ടിലെത്തിയ സുനീഷ് കണ്ണൂർ-പയ്യന്നൂർ-കാസർകോട് റൂട്ടിലെ സ്വകാര്യ ബസിൽ ഡ്രൈവറാണ്. എറണാകുളം സൗത്ത് െപാലീസ് നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ, കണ്ണൂരിൽനിന്ന് പയ്യന്നൂരിലേക്ക് പുറപ്പെട്ട ബസിനെ സി.ഐയും സംഘവും പിന്തുടരുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന സീനിയർ സിവിൽ െപാലീസ് ഓഫിസർമാർ യാത്രക്കാരായി ബസിൽ കയറി. പിന്നാലെ സി.ഐ ആസാദ് വാഹനത്തിലും അനുഗമിച്ചു. ബസ് പയ്യന്നൂർ ബസ്സ്റ്റാൻഡിലെത്തി യാത്രക്കാരെ ഇറക്കിയ ഉടൻ കസ്റ്റഡിയിലെടുത്ത് എറണാകുളം സൗത്ത് െപാലീസിന് കൈമാറുകയായിരുന്നു.
Next Story