Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 9:42 AM GMT Updated On
date_range 20 July 2017 9:42 AM GMTപഴയ കോടതി കെട്ടിടത്തിെൻറ ഒരു ഭാഗം തകർന്നുവീണു
text_fieldsbookmark_border
മട്ടാഞ്ചേരി: മട്ടാഞ്ചേരി . ബുധനാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. നേരേത്ത പുനർ നിർമാണത്തിെൻറ ഭാഗമായി കെട്ടിടം പൊളിച്ചുതുടങ്ങിയെങ്കിലും ഒരുഭാഗം പൊളിക്കാനായില്ല. അവശേഷിക്കുന്ന കെട്ടിടത്തിെൻറ ഭാഗവും ഗേറ്റിെൻറ തൂണുകളിലൊന്നുമാണ് തകർന്നത്. സമീപത്തെ ഓട്ടോ തൊഴിലാളികളുടെ വിശ്രമകേന്ദ്രത്തിന് മുകളിലേക്കാണ് അടർന്ന ഭാഗങ്ങൾ വീണത്. ഇതോടെ വിശ്രമ ഷെഡും തകർന്നു. ഷെഡിൽ ആരുമില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. പൊലീസ് കള്ളക്കേസിൽപെടുത്തി പീഡിപ്പിക്കുന്നതായി പരാതി തൃപ്പൂണിത്തുറ: അഞ്ചുവർഷം മുമ്പ് നടന്ന സംഭവത്തിന് പ്രതികാരമായി പൊലീസ് കള്ളക്കേസ് ഉണ്ടാക്കി പീഡിപ്പിക്കുന്നതായി പരാതി. തൃപ്പൂണിത്തുറ സി.ഐ പി.എസ്. ഷിജുവിനെതിരെ എരൂർ പുളിക്കപ്പറമ്പിൽ രാജേഷാണ് മുഖ്യമന്ത്രി, സിറ്റി പൊലീസ് കമീഷണർ, ഡി.ജി.പി, പൊലീസ് കംപ്ലയിൻസ് അതോറിറ്റി എന്നിവർക്ക് പരാതി നൽകിയത്. ഇപ്പോഴത്തെ സി.ഐ തൃപ്പൂണിത്തുറയിൽ എസ്.ഐ ആയിരുന്നപ്പോഴാണ് സംഭവം. എസ്.ഐയുടെ കാർ ഡ്രൈവറായിരുന്ന രാജേഷ് വാഹനവുമായി അപകടത്തിൽപെടുകയും ഇൻഷുറൻസ് െക്ലയിം ചെയ്യിക്കുകയും ചെയ്തു. ഇൻഷുറൻസ് തുക കഴിഞ്ഞുള്ള തുകക്കായി രാജേഷിെൻറ ഡ്രൈവിങ് ലൈസൻസും ബ്ലാങ്ക് ചെക്കും വാങ്ങുകയും പിന്നീട് തുടർച്ചയായി പല കാരണങ്ങൾ കണ്ടെത്തി ഉപദ്രവിക്കുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു. വീട്ടുകാരെയും ഭീഷണിപ്പെടുത്തി. തൃപ്പൂണിത്തുറ, തിരുവാങ്കുളം, ചോറ്റാനിക്കര കേന്ദ്രീകരിച്ച് ട്രാവൽസ് നടത്തി പലരിൽനിന്ന് വാഹനങ്ങൾ വാങ്ങി മറിച്ചുവിൽക്കുെന്നന്ന വഞ്ചനക്കുറ്റം ആരോപിച്ച് കഴിഞ്ഞദിവസം തന്നെ അറസ്റ്റ് ചെയ്തതായി രാജേഷ് പറഞ്ഞു. കേസിൽ ജാമ്യം കിട്ടിയെങ്കിലും വ്യാജരേഖകൾ ഉണ്ടാക്കി ദേശസാത്കൃത ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ ബാങ്കുകളെ വഞ്ചിച്ചെന്നും റിമാൻഡ് ചെയ്തെന്നുമുള്ള രീതിയിൽ മാധ്യമങ്ങൾക്ക് പൊലീസ് വാർത്ത നൽകി. ഇതോടെ തനിക്കും കുടുംബത്തിനും പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിൽ പറയുന്നു. അതേസമയം, ഇടപ്പള്ളി സ്വദേശിയായ യുവാവ് കൊച്ചി റേഞ്ച് ഇൻസ്പെക്ടർ ജനറലിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതെന്നുമാണ് തൃപ്പൂണിത്തുറ സി.ഐ പറഞ്ഞത്. വക്കീൽ മുഖേന വാദിയുമായി ഇയാൾ ഒത്തുതീർപ്പ് ഉണ്ടാക്കിയതിനാൽ ജാമ്യം കിട്ടിയിരുന്നു. റിമാൻഡിലായി എന്ന പരാമർശം തെറ്റായിരുന്നു എന്ന് സി.ഐ പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യാജരേഖകൾ ഉണ്ടാക്കി എടുക്കുന്ന ലോണുകൾ തിരിച്ചടക്കാത്തതിന് രണ്ടു ദേശസാത്കൃത ബാങ്കുകളുടെയും ഒരു പ്രൈവറ്റ് ബാങ്കിെൻറയും പരാതിയിൽ അന്വേഷണം നടക്കുന്നതായും സി.ഐ പറഞ്ഞു.
Next Story