Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 9:40 AM GMT Updated On
date_range 20 July 2017 9:40 AM GMTതകർന്ന കെട്ടിടത്തിൽ ഭീതിയോടെ ഒമ്പത് കുടുംബങ്ങൾ
text_fieldsbookmark_border
മട്ടാഞ്ചേരി: ബംഗ്ലാവ് പറമ്പിലെ ബംഗ്ലാവ് കെട്ടിടത്തിെൻറ മേൽക്കൂര തകർന്നതോടെ ഒമ്പത് കുടുംബങ്ങളാണ് ഭീതിയോടെ കെട്ടിടത്തിൽ കഴിയുന്നത്. ഓടുമേഞ്ഞ പൗരാണിക കെട്ടിടമായതിനാൽ തറയിൽനിന്ന് ഏതാണ്ട് 15 മീറ്ററോളം ഉയരത്തിലാണ് മേൽക്കൂര പണിതിരിക്കുന്നത്. കെട്ടിടത്തിെൻറ മധ്യഭാഗം പൊതു ആവശ്യങ്ങൾ, കുട്ടികൾക്ക് കളിക്കാൻ ഇടം എന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ഈ നടുത്തളത്തിന് നാല് ചുറ്റുമായാണ് ഒമ്പത് കുടുംബങ്ങൾ താമസിച്ചു വരുന്നത്. നടുത്തളത്തിന് നേരേ മുകളിലുള്ള മർമപ്രധാനമായ ഭാഗം തകർന്നതോടെ ഒമ്പത് വീടുകളും സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്. എങ്കിലും മറ്റെങ്ങും പോകാൻ ഇടമില്ലാത്ത അവസ്ഥയിൽ കുഞ്ഞുങ്ങളുമായി ഈ വീടുകളിൽതന്നെ കഴിയുകയാണ് കുടുംബങ്ങൾ. കനത്ത മഴ ഇവരുടെ ഭീതി വർധിപ്പിക്കുകയാണ്. കെട്ടിടം തകർന്നുവീണതറിഞ്ഞ് റവന്യൂ അധികൃതരും ദുരന്തനിവാരണ വിഭാഗവും സ്ഥലത്തെത്തിയെങ്കിലും നഗരസഭയിൽനിന്ന് അധികൃതർ എത്താതിരുന്നത് ഏറെ പ്രതിഷേധത്തിന് ഇടയാക്കി. ഒരു കൂരക്ക് താഴെയാണ് ഈ കുടുംബങ്ങൾ എന്നതിനാൽ ഓരോ വീട്ടുകാരും താമസിക്കുന്ന ഭാഗം പണിയുക എന്നത് പ്രതിസന്ധി സൃഷ്ടിക്കും.
Next Story