Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 3:10 PM IST Updated On
date_range 20 July 2017 3:10 PM ISTപോക്കുവരവ് നടത്തിത്തരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി
text_fieldsbookmark_border
മട്ടാഞ്ചേരി: മതിയായ രേഖകൾ സമർപ്പിച്ചിട്ടും പോക്കുവരവ് നടത്തിക്കൊടുക്കാതെ പ്രവാസി മലയാളിയെ തോപ്പുംപടി വില്ലേജ് അധികൃതർ കഴിഞ്ഞ ആറുമാസമായി ചുറ്റിക്കുന്നതായി റവന്യൂ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി. കാൽനൂറ്റാണ്ട് ജിദ്ദയിൽ സൗദി അറേബ്യൻ എയർ ലൈൻസിൽ ജോലി ചെയ്ത ശൈഖ് ജിഫ്രി തങ്ങളാണ് പരാതിക്കാരൻ. പരേതനായ ചെറു കുഞ്ഞിക്കോയ തങ്ങളുടെ മകളുടെ മകനാണ് ജിഫ്രി തങ്ങൾ. തോപ്പുംപടി വില്ലേജിൽ കരുവേലിപ്പടി തക്യാവ് കോമ്പൗണ്ടിൽ പുഴയോരത്ത് സർവേ 942/4ൽപെട്ട രണ്ടര സെൻറ് സ്ഥലം ഭാര്യ റുഖിയ ബീവിയുടെ പേരിൽ കൊച്ചി സബ് രജിസ്ട്രാർ ഓഫിസിൽ 3181/06 നമ്പർ ആധാര പ്രകാരം 2006ൽ തീറുവാങ്ങിയ ഭൂമിയുടെ പോക്കുവരവ് സർട്ടിഫിക്കറ്റിന് വില്ലേജ് ഓഫിസ് കയറിയിറങ്ങുകയാണ്. ഇപ്പോൾ കോഴിക്കോട് തിരുവണ്ടൂരിൽ താമസിക്കുന്ന തങ്ങൾ ഇതിനായി മാത്രം കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഓരോ പ്രാവശ്യം ഓഫിസിൽ ചെല്ലുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് മടക്കിയയക്കുന്നതിെൻറ പിന്നിൽ നിയമപ്രകാരം തനിക്ക് അവകാശപ്പെട്ട ഭൂമിയോട് അനുബന്ധിച്ച് പുഴയോരം ൈകയേറി കച്ചവടം നടത്തുന്നയാളും ബന്ധുവിെൻറയും ഇടപെടലാണെന്ന് സംശയിക്കുന്നതായി പരാതിയിൽ പറയുന്നു. ഭൂമി വഖഫ് ബോർഡ് ട്രൈബ്യൂണലിെൻറ ഒരു കേസിൽ ഉൾപ്പെട്ടിട്ടുള്ളതും അതിരുകൾ കാണിച്ചു തരാത്തതുമാണ് പോക്കുവരവ് നടത്തുന്നതിന് തടസ്സമെന്നാണ് ഏറ്റവും ഒടുവിൽ ഓഫിസിൽനിന്ന് ലഭിച്ച വിവരം. എന്നാൽ, ഭൂമി പ്രസ്തുത കേസിൽ ഉൾപ്പെട്ടിട്ടില്ലെന്ന രേഖകൾ വില്ലേജ് ഓഫിസിൽ പിന്നീട് ഹാജരാക്കി. ഏത് ദിവസവും അതിരുകൾ കാണിച്ചുതരാൻ സന്നദ്ധനാണെന്നും വില്ലേജ് ഓഫിസറെ അറിയിച്ചു. തുടർന്ന് കഴിഞ്ഞ 14ന് വില്ലേജ് ഓഫിസറും സ്റ്റാഫും സ്ഥലത്ത് വന്നെങ്കിലും സ്ഥലം പരിശോധിക്കാതെയും ഒന്നും ചോദിക്കാതെയും ഇവർ തിരിച്ചുപോയതായി പറയുന്നു. സവാക് യൂനിറ്റ് കൺെവൻഷൻ നടത്തി നെട്ടൂർ: സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒഫ് കേരള നെട്ടൂർ യൂനിറ്റ് കൺവെൻഷനിൽ പ്രസിഡൻറ് ജി.കെ. പിള്ള തെക്കേടത്ത് അധ്യക്ഷത വഹിച്ചു. എം. ഗോപിനാഥൻ, ടി.കെ.സി നെട്ടൂർ, നെട്ടൂർ രാജൻ, തങ്കമ്മ പങ്കജക്ഷൻ, വി.എസ്. സേവ്യർ, എൽ.വി. രാജേഷ്, എം.ജെ. ജോർജ് എന്നിവർ സംസാരിച്ചു. അവശകലാകാര പെൻഷൻ കാലാനുസൃതമായി വർധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 24ന് പള്ളുരുത്തിയിൽ നടക്കുന്ന ജില്ല കൺവെൻഷനിൽ 15 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. ഭാരവാഹികൾ: ജി.കെ. പിള്ള തെക്കേടത്ത് (പ്രസി), രത്നം വിജയൻ, നെട്ടൂർ രാജൻ(വൈസ് പ്രസി), ടി.കെ.സി നെട്ടൂർ (സെക്ര), കെ.കെ. ഗോപാലകൃഷ്ണൻ, എൽ.വി. രാജേഷ് (ജോ. സെക്ര), പി.എൽ. ജോസഫ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story