Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅബ്രാഹ്മണ ശാന്തിക്ക്​...

അബ്രാഹ്മണ ശാന്തിക്ക്​ അയിത്തം; ദേവസ്വംബോർഡ്​ നടപടിക്കെതിരെ എസ്​.എൻ.ഡി.പി

text_fields
bookmark_border
കായംകുളം: ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണ ശാന്തിക്ക് അയിത്തംകൽപിച്ച ദേവസ്വംബോർഡ് നടപടിക്കെതിരെ എസ്.എൻ.ഡി.പി. ഇൗഴവ ശാന്തിയെ മാറ്റിനിർത്തണമെന്ന ശ്രീദേവി വിലാസം ഹിന്ദുമത കൺെവൻഷൻ താൽപര്യത്തിന് കൂട്ടുനിന്ന ദേവസ്വം ബോർഡ് നടപടി അംഗീകരിക്കാനാവില്ലെന്ന് എസ്.എൻ.ഡി.പി ചെട്ടികുളങ്ങര മേഖല കൺെവൻഷൻ വ്യക്തമാക്കി. വിഷയത്തിൽ ശക്തമായ പ്രേക്ഷാഭം സംഘടിപ്പിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണറുടെ ഉത്തരവിലാണ് പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കീഴ്ശാന്തിയായ സുധികുമാറിനെ ചെട്ടികുളങ്ങരയിലേക്ക് മാറ്റിയത്. എന്നാൽ, അബ്രാഹ്മണനായ ശാന്തിയെ നിയമിക്കരുതെന്നുകാട്ടി ഉപദേശക സമിതി പ്രമേയം പാസാക്കി ദേവസ്വം ബോർഡിന് നൽകിയതിനെ തുടർന്ന് നിയമനം മരവിപ്പിക്കുകയായിരുന്നു. വിഷയത്തിൽ മന്ത്രി, ദേവസ്വം ഓംബുഡ്സ്മാൻ, െഡപ്യൂട്ടി കമീഷണർ, അസി. കമീഷണർ, മനുഷ്യാവകാശ കമീഷൻ, കലക്ടർ എന്നിവർക്ക് പരാതിയും നൽകി. യൂനിയന്‍ സെക്രട്ടറി ബി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ ഡ്രീംസ് അധ്യക്ഷത വഹിച്ചു. ചെട്ടികുളങ്ങര മേഖലയിലെ 14 ശാഖകളിലെ ഭാരവാഹികളും പങ്കെടുത്തു. തുടർസമര പരിപാടികൾക്ക് നേതൃത്വംനൽകാൻ ആക്ഷൻ കൗൺസിലും രൂപവത്കരിച്ചു. ഭാരവാഹികൾ: സോമരാജൻ ‍(രക്ഷ), ദിലീപ് (കൺ‍), രാജേഷ് കടവൂര്‍ (ജോ. കൺ).
Show Full Article
TAGS:LOCAL NEWS
Next Story