Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎറണാകുളം ആസ്​ഥാനമായി...

എറണാകുളം ആസ്​ഥാനമായി പുതിയ റെയിൽവേ സോൺ രൂപവത്കരിക്കണം ^മുഖ്യമന്ത്രി

text_fields
bookmark_border
എറണാകുളം ആസ്ഥാനമായി പുതിയ റെയിൽവേ സോൺ രൂപവത്കരിക്കണം -മുഖ്യമന്ത്രി തിരുവനന്തപുരം: കേരളത്തി​െൻറ റെയിൽവേ വികസന പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകൾ ചേർത്ത് എറണാകുളം ആസ്ഥാനമായി പുതിയ റെയിൽവേ സോൺ രൂപവത്കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനോടും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം-തിരുനൽവേലി, നാഗർകോവിൽ-കന്യാകുമാരി ലൈനുകൾ തിരുവനന്തപുരം ഡിവിഷനിൽനിന്ന് വേർപെടുത്തി മധുര ഡിവിഷനിൽ ചേർക്കാനുള്ള നീക്കം തടയണമെന്നും ഇരുവർക്കും അയച്ച കത്തിൽ മുഖ്യമന്ത്രി അഭ്യർഥിച്ചു. പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് റെയിൽവേയുമായി ചേർന്ന് സംസ്ഥാനം കേരള റെയിൽ െഡവലപ്മ​െൻറ് കോർപറേഷൻ എന്ന സംയുക്ത സംരംഭത്തിന് രൂപം നൽകിയിട്ടുണ്ട്. എന്നാൽ മേഖല ഓഫിസ് ചെെന്നെയിലായതിനാൽ പദ്ധതികളിൽ തീരുമാനം നീണ്ടുപോകുന്നു. അതിവേഗ റെയിൽപാതയും തലശ്ശേരി-മൈസൂരു, അങ്കമാലി-ശബരി, ഗുരുവായൂർ-തിരുനാവായ എന്നീ പാതകളും പാലക്കാട് കോച്ച് ഫാക്ടറിയും ഇതുവരെ പൂർത്തിയാക്കാൻ കഴിയാത്തതിന് ഒരു കാരണം കേരളത്തിന് റെയിൽവേ സോൺ ഇല്ലാത്തതാണ്. ഈ പ്രശ്നം പരിഹരിക്കാൻ കന്യാകുമാരി മുതൽ മംഗലാപുരം വരെ പരിധിയുള്ള പെനിൻസുലർ റെയിൽവേ സോൺ എറണാകുളം കേന്ദ്രമായി അനുവദിക്കേണ്ടത് ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story