Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 9:15 AM GMT Updated On
date_range 19 July 2017 9:15 AM GMTഭക്ഷണത്തിെൻറ പേരിൽ തമ്മിൽത്തല്ലിക്കാൻ കേന്ദ്രസർക്കാർ ശ്രമം ^ഉമ്മൻ ചാണ്ടി
text_fieldsbookmark_border
ഭക്ഷണത്തിെൻറ പേരിൽ തമ്മിൽത്തല്ലിക്കാൻ കേന്ദ്രസർക്കാർ ശ്രമം -ഉമ്മൻ ചാണ്ടി കാലടി: കേന്ദ്ര--സംസ്ഥാന സർക്കാറുകൾ ജനേദ്രാഹ തീരുമാനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കാൻ മത്സരിച്ചുകൊണ്ടിരിക്കുകയാണെന്നും ഭക്ഷണത്തിെൻറ പേരിൽ ആളുകളെ തമ്മിൽത്തല്ലിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ശ്രീമൂലനഗരം തൃക്കണിക്കാവിൽ നടന്ന ഇന്ദിര കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൂഡോയിൽ വില ബാരലിന് 112 രൂപയിൽനിന്ന് 50 രൂപവരെ ആയിട്ടും ഇന്ധനവില താഴ്ത്താതെ കുത്തകമുതലാളിമാർക്ക് വേണ്ടിയുള്ള ഭരണമാണ് കേന്ദ്രത്തിൽ നടക്കുന്നത്. കേരളത്തിൽ പകർച്ചപ്പനിമൂലം ജനങ്ങൾ ചികിത്സപോലും ലഭിക്കാതെ മരണത്തിലേക്ക് നീങ്ങുമ്പോൾ സർക്കാർ സംവിധാനം നോക്കുകുത്തിയായിരിക്കുന്നു. മന്ത്രിസഭയിലെ അംഗങ്ങൾ തമ്മിൽ പരസ്പരം വിശ്വാസമില്ലാതെ കൂട്ടുത്തരവാദിത്തമില്ലാത്ത സർക്കാറായി എൽ.ഡി.എഫ് മാറിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ബൂത്ത് പ്രസിഡൻറ് കെ.ഡി. ഡേവിസ് അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, കെ.പി.സി.സി ജന. സെക്രട്ടറി ബെന്നി ബഹനാൻ, കെ.പി. ധനപാലൻ, കെ.പി.സി.സി സെക്രട്ടറി അബ്ദുൽ മുത്തലിബ്, യു.ഡി.എഫ് ജില്ല ചെയർമാൻ എം.ഒ. ജോൺ, ഡി.സി.സി ഭാരവാഹികളായ പി.എൻ. ഉണ്ണികൃഷ്ണൻ, വി.പി. ജോർജ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വി.വി. സെബാസ്റ്റ്യൻ, ദിലീപ് കപ്രശ്ശേരി, ലത്തീഫ് പൂഴിത്തറ, പഞ്ചായത്ത് പ്രസിഡൻറ് അൽഫോൻസ വർഗീസ്, വൈസ് പ്രസിഡൻറ് കെ.സി. മാർട്ടിൻ, യൂത്ത് കോൺഗ്രസ് പാർലമെൻറ് പ്രസിഡൻറ് പി.ബി. സുനീർ, മുഹമ്മദ് ഷെഫീഖ്, ലിേൻറാ പി. ആൻറു, സരള മോഹനൻ, അഞ്ജു ഷൈൻ, സിനി ജോണി എന്നിവർ സംസാരിച്ചു. 99 വയസ്സ് പിന്നിട്ട പ്രവർത്തക അന്നം വർക്കി പുളിക്കലിനെ ഉമ്മൻ ചാണ്ടി ആദരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്ക് നടൻ ജിനോ ജോൺ അവാർഡുകൾ വിതരണം ചെയ്തു. കാലടി: ശ്രീമൂലനഗരം പഞ്ചായത്തിൽ കൊതുക് നശീകരണത്തിനുള്ള ആയുർവേദ പുക മരുന്നിെൻറ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് അൽഫോൻസ വർഗീസ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് കെ.സി. മാർട്ടിൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മഞ്ജു നവാസ്, എൻ. സി. ഉഷാകുമാരി, കെ.പി. അനൂപ്, വി.വി. സെബാസ്റ്റ്യൻ, ബിജു കൈത്തോട്ടുങ്ങൽ, ഹാജറ നാസർ, ഷുഖൻ, ഷീജ റെജി, ഡോക്ടർമാരായ രശ്മി, സ്മിത, ഹെൽത്ത് ഇൻസ്പെക്ടർ ശിവൻ എന്നിവർ നേതൃത്വം നൽകി. 1,20,000 രൂപയാണ് പദ്ധതിക്ക് െചലവാക്കിയിരിക്കുന്നത്.
Next Story