Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 7:59 AM GMT Updated On
date_range 19 July 2017 7:59 AM GMTഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് പീഡിപ്പിച്ചയാൾ പിടിയിൽ
text_fieldsbookmark_border
കൊച്ചി: ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചയാൾ പിടിയിൽ. വൈറ്റില തൈക്കൂടം സ്വദേശി മനുവാണ് (22) പിടിയിലായത്. ഫേസ്ബുക്കിലൂടെ പെൺകുട്ടി അയച്ച ഫോേട്ടാ പരസ്യപ്പെടുത്തുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. സ്വന്തം വീട്ടിലും യുവതിയുടെ വീട്ടിലും വെച്ചാണ് പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ നാലര പവൻ മാലയും മനു കവർന്നു. പെൺകുട്ടിയുടെ പരാതിയിൽ കേസ് എടുത്ത പൊലീസ് ചൊവ്വാഴ്ച രാവിലെയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി. വ്യാജവിവരം നൽകി പൊലീസിനെയും ഫയർഫോഴ്സിനെയും കബളിപ്പിക്കുന്നയാൾ പിടിയിൽ കൊച്ചി: വ്യാജവിവരം നൽകി പൊലീസിനെയും ഫയർഫോഴ്സിനെയും കബളിപ്പിക്കുന്നയാളെ എളമക്കര പൊലീസ് പിടികൂടി. കോയമ്പത്തൂർ സ്വദേശി എബേനസറിനെയാണ് (42) പിടികൂടിയത്. ഇയാൾ മുമ്പ് വാടകക്ക് താമസിച്ചിരുന്ന എളമക്കര ഭാഗത്തെ വീട്ടിൽ തീപിടിത്തം നടന്നതായും കൊലപാതകം നടന്നതായും അറിയിച്ച് പലതവണ സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. വീട് ഒഴിയാൻ ഉടമ അറിയിച്ചതിനെത്തുടർന്നാണ് പ്രശ്നം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. സോഫ്റ്റ്വെയർ എൻജിനീയർ കൂടിയായ ഇയാളെ എസ്.െഎ പ്രജീഷ് ശശി, സി.പി.ഒ ബിനു, റെക്സിൻ എന്നിവരടങ്ങുന്ന സംഘം കോയമ്പത്തൂരിൽനിന്നാണ് പിടികൂടിയത്.
Next Story