Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 2:48 PM IST Updated On
date_range 18 July 2017 2:48 PM ISTമെറിറ്റ് അവാര്‍ഡ് വിതരണം
text_fieldsbookmark_border
മാന്നാര്‍: വിദ്യാഭ്യാസം വ്യക്തിയുടെ സമഗ്ര പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്. ജവഹര്‍ ബാലജനവേദി മാന്നാര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊന്‍തൂവല്‍ മെറിറ്റ് അവാര്‍ഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാലജനവേദി ചെയര്‍മാന്‍ രാകേഷ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുൽ ലത്തീഫ് പുരസ്‌കാരം വിതരണം ചെയ്തു. കെ.പി.സി.സി അംഗം പി.എ. അസീസ്‌കുഞ്ഞ്, സണ്ണി കോവിലകം, ജോജി ചെറിയാന്‍, അഡ്വ. വേണുഗോപാല്‍, പ്രമോദ് കണ്ണാടിശ്ശേരില്‍, അജിത്ത് പഴവൂര്‍, സതീഷ് ശാന്തിനിവാസ്, ഹരി കുട്ടമ്പേരൂര്‍, മുരളീധരന്‍ നായര്‍, പിങ്കി ശ്രീകാന്ത്, വത്സല ബാലകൃഷ്ണന്‍, ചിത്ര എം. നായര്‍, രതി, ജ്യോതി വേലൂര്‍മഠം, ഉഷ ഗോപാലകൃഷ്ണന്‍ എന്നിവർ സംസാരിച്ചു. അപകട വളവിലെ അടയാള ബോർഡ് മറഞ്ഞു മാന്നാർ: അപകടം പതിയിരിക്കുന്ന കൊടുംവളവിൽ കെ.എസ്.ടി.പി സ്ഥാപിച്ച അടയാള ബോർഡ് മറഞ്ഞു. തിരുവല്ല-കായംകുളം സംസ്ഥാനപാതയിൽ മാന്നാർ കുട്ടമ്പേരൂർ ഊട്ടുപറമ്പ് എം.എസ്.സി.എൽ.പി സ്കൂളിന് മുന്നിൽ സ്ഥാപിച്ച അപകട സൂചന ബോർഡാണ് മരത്തിെൻറ ശിഖരങ്ങൾക്കിടയിൽപെട്ടിരിക്കുന്നത്. ഇരുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അഭിമുഖമാകുമ്പോൾ മാത്രമാണ് കാണാൻ കഴിയുന്നത്. കിഴക്കുവശത്ത് സ്കൂളും എതിർഭാഗത്ത് റോഡിനോടു ചേർന്ന് കോൺക്രീറ്റ് വൈദ്യുതി തൂണുമുണ്ട്. പുഞ്ചകർഷകർക്ക് സഹായം: അപേക്ഷ ക്ഷണിച്ചു ചേപ്പാട്: ചേപ്പാട് കൃഷിഭവൻ പരിധിയിലെ പത്തിയൂർ കരിപുഴ ഉള്ളിട്ട പുഞ്ചയിൽ 2017-'18 വർഷത്തിൽ പുഞ്ചകൃഷി ചെയ്യുന്ന കർഷകരിൽനിന്ന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 31ന് മുമ്പ് കരമടച്ച രസീതിെൻറ കോപ്പി, പാട്ടത്തിന് ചെയ്യുന്നവർ ഭൂവുടമയുടെ സമ്മതപത്രം, ബാങ്ക് പാസ്ബുക്കിെൻറ കോപ്പി, ആധാർ കാർഡിെൻറ കോപ്പി എന്നിവ സഹിതം നെല്ലുൽപാദക സമിതി സെക്രട്ടറി മുഖേന കൃഷിഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. ഫോൺ: 0479 2474454.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story