Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 9:16 AM GMT Updated On
date_range 18 July 2017 9:16 AM GMTശങ്കരൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കണം ^വിശ്വകർമസഭ
text_fieldsbookmark_border
ശങ്കരൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കണം -വിശ്വകർമസഭ പിറവം: പി.എൻ. ശങ്കരൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് കേരള വിശ്വകർമ സഭ ഒാണക്കൂർ ശാഖസമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡൻറ് ഒ.വി. രാജൻ അധ്യക്ഷത വഹിച്ചു. പാമ്പാക്കുട പഞ്ചായത്ത് പ്രസിഡൻറ് യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരസ്കാരങ്ങൾ താലൂക്ക് യൂനിയൻ പ്രസിഡൻറ് എം.കെ. നാരായണൻ വിതരണം ചെയ്തു. മുതിർന്ന അംഗങ്ങളെ എ.കെ. ദാസപ്പൻ ആദരിച്ചു. എൻ. ഉണ്ണി, എ.വി. പൊന്നപ്പൻ, വി. മോഹൻദാസ്, സുലോചന, കുഞ്ഞുമോൻ, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വാർഡ് സഭകൾ തുടങ്ങി പിറവം: നഗരസഭയിലെ വാർഡ് സഭായോഗങ്ങൾ ഞായറാഴ്ച ആരംഭിച്ചു. വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള വാർഡുതല യോഗങ്ങളാണ് നടക്കുക. ജൂലൈ 31ന് മുമ്പ് 27 വാർഡുകളിലെയും വാർഡ് യോഗങ്ങൾ പൂർത്തിയാകും. വിദ്യാരംഗം കലാസാഹിത്യവേദി പിറവം: പിറവം ഗവ. യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം ബാലസാഹിത്യകാരൻ ഹരീഷ് ആർ. നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് എൻ.സി. വർഗീസ് അധ്യക്ഷത വഹിച്ചു. സീനിയർ അസി. എസി. കെ.കെ. ഷോബിന, ബിനു, മിനിമോൾ ജോർജ്, സ്കൂൾ ലീഡർ അർജുൻ, ബിനോയ് എന്നിവർ സംസാരിച്ചു.
Next Story