Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇമ്പിച്ചിബാവ ഭവന...

ഇമ്പിച്ചിബാവ ഭവന നിർമാണ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കാക്കനാട്: മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈനർ എന്നീ ന്യൂനപക്ഷ വിഭാഗത്തിൽെപടുന്ന വിധവകളുടെയും വിവാഹബന്ധം വേർപെടുത്തിയവരുടെയും ഉപേക്ഷിച്ചവരുടെയും ഭവന പുനരുദ്ധാരണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ജനലുകൾ/ വാതിലുകൾ/ മേൽക്കൂര/ ഫ്ലോറിങ്/ ഫിനിഷിങ്/ പ്ലംബിങ്/ സാനിറ്റേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താനാണ് ധനസഹായം. ഒരു വീട് അറ്റകുറ്റപ്പണിക്ക് 50,000 രൂപ ലഭിക്കും. ബി.പി.എൽ കുടുംബമാകണം. കരം ഒടുക്കിയ രസീതി​െൻറ പകർപ്പ്, റേഷൻ കാർഡ് പകർപ്പ്, തദ്ദേശ സ്ഥാപനത്തിൽനിന്ന് ലഭിക്കുന്ന സ്ഥിരതാമസ സർട്ടിഫിക്കറ്റ്, വീട് റിപ്പയറിങ്, വീടി​െൻറ വിസ്തീർണം 1200 ച.അടിയിൽ കുറവ് എന്നിവക്ക് വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം തുടങ്ങിയ രേഖകൾ അപേക്ഷക്കൊപ്പം സമർപ്പിക്കണം. അപേക്ഷഫോറം ജില്ല ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, ന്യൂനപക്ഷ യുവജനതക്കുള്ള പരിശീലനകേന്ദ്രം എന്നിവിടങ്ങളിൽ നേരിട്ടും www.mino rtiywelfare.kerala.gov.in എന്ന വകുപ്പി​െൻറ വെബ് സൈറ്റിൽനിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story