Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightEK PBVR-1

EK PBVR-1

text_fields
bookmark_border
പെരുമ്പാവൂർ: ഭക്ഷ്യഭദ്രത നിയമം നടപ്പാക്കുന്നതിലെ കാലതാമസവും ന്യൂനതകളും സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കേരള റേഷൻ സംരക്ഷണസമിതി പ്രധാനമന്ത്രിക്ക് നിവേദനം നൽകും. മുൻഗണനപ്പട്ടികയിലെ അപാകത ചൂണ്ടിക്കാട്ടി സമിതി ആറുമാസം മുമ്പ് സർക്കാറിന് നിവേദനം നൽകിയിരുന്നു. എന്നാൽ, ഇത് പരിഗണിക്കാതെ ലക്ഷക്കണക്കിന് റേഷൻ കാർഡുകൾ വിതരണം നടത്തുകയും പലർക്കും അർഹതയില്ലാത്ത അവസ്ഥ വരുകയും ചെയ്തു. യോഗത്തിൽ എം.എ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ശിവൻ കദളി, എം.കെ. അംബേദ്കർ, പി.പി. ചന്തു, കെ.കെ. ചന്ദ്രൻ, കെ.കെ. അപ്പു, കെ.ബി. കൃഷ്ണൻകുട്ടി, ഭാർഗവി കൃഷ്ണൻ, കെ.കെ. ശിവൻ എന്നിവർ സംസാരിച്ചു. സമസ്തയുടെ സമരസംഗമം പെരുമ്പാവൂർ: ഫാഷിസ്റ്റ് ഭീകരതക്കെതിരെ സമസ്ത കേരള ജംഇയ്യതുൽ ഉലമ എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സമരസംഗമം 28ന് വൈകീട്ട് നാലിന് പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. മത-, രാഷ്ട്രീയ, സാമൂഹിക, -സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. ഭരണകൂടത്തി​െൻറ മൗനാനുവാദത്തോടെ നടക്കുന്ന ഫാഷിസ്റ്റ് ഭീകരതക്കെതിരെ സമൂഹ മനസ്സാക്ഷി ഉണർത്തുകയാണ് ലക്ഷ്യം. പെരുമ്പാവൂരിൽ ചേർന്ന സ്വാഗതസംഘ രൂപവത്കരണ യോഗം എസ്.വൈ.എസ് ജില്ല പ്രസിഡൻറ് എൻ.കെ. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് ശഫീക്ക് തങ്ങൾ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ല ജനറൽ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. മാടവന മൻസൂർ, ഇ.എസ്. ഹൈസൻ ഫൈസി, ഐ.ബി. ഉസ്മാൻ ഫൈസി, എം.എം. ഷംസുദ്ദീൻ ഫൈസി, ശഫീഖ് തങ്ങൾ, എം.പി. അബ്ദുൽ ഖാദർ, എ.എ. പരീത് (രക്ഷാ.), എം.കെ. ഹംസ (ചെയർമാൻ), ഓണമ്പിള്ളി മുഹമ്മദ് ഫൈസി (ജന.കൺ.), സിയാദ് ചെമ്പറക്കി (വർക്കിങ് കൺ.), ബി.എച്ച്. അബ്ദുൽ നാസർ (ട്രഷ.) എന്നിവരടങ്ങുന്ന 101 അംഗ സ്വാഗതസംഘ കമ്മിറ്റിക്ക് രൂപം നൽകി. യോഗത്തിൽ എം.കെ. ഹംസ, എൻ.വി.സി. അഹമ്മദ്, കെ.കെ. ഇബ്രാഹീം പേഴക്കാപ്പിള്ളി, മുട്ടം അബ്്ദുല്ല, ബി.എച്ച്. അബ്്ദുൽ നാസർ, കുഞ്ഞുമുഹമ്മദ് മൗലവി ഒർണ, ഫൈസൽ കങ്ങരപ്പടി, മുഹമ്മദ് സമീൽ, റിസാൽദർ അലി, പരീത് പറക്കോട്, പി.കെ. അബ്്ദുൽ സലാം എന്നിവർ സംസാരിച്ചു. ചെറിയ തുകക്കുള്ള മുദ്രപ്പത്രം വാങ്ങുമ്പോൾ തിരിച്ചറിയൽ രേഖ ഹാജരാക്കേെണ്ടന്ന് വിവരാവകാശ രേഖ പെരുമ്പാവൂർ: സ്റ്റാമ്പ് വെണ്ടർമാരിൽനിന്ന് ചെറിയ തുകക്കുള്ള മുദ്രപ്പത്രം വാങ്ങുമ്പോൾ തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ടതില്ലെന്ന് വിവരാവകാശ രേഖ. പെരുമ്പാവൂരിലെ സ്റ്റാമ്പ് വെണ്ടർമാരുടെ പക്കൽനിന്ന് മുദ്രപ്പത്രങ്ങൾ വാങ്ങുമ്പോഴാണ് തിരിച്ചറിയൽ രേഖകൾ വാങ്ങുന്നത്. 20 രൂപ മുതൽ മേൽപോട്ടുള്ള തുകയുടെ മുദ്രപ്പത്രങ്ങൾ രേഖ നൽകിയാണ് ആളുകൾ വാങ്ങുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് ഉത്തരവുകളോ മറ്റ് അറിയിപ്പുകളോ ഇല്ലാത്തതിനാൽ പത്രങ്ങൾ വാങ്ങാനെത്തുന്നവർ രേഖകൾ കൈവശം കരുതാറില്ല. കുട്ടികളുടെ പഠനാവശ്യങ്ങൾക്കും സ്കോളർ ഷിപ്പുൾെപ്പടെയുള്ള പ്രധാനകാര്യങ്ങൾക്കുമായി നിരവധിയാളുകളാണ് ദിനംപ്രതി ചെറിയ തുകക്കുള്ള മുദ്രപ്പത്രങ്ങൾ വാങ്ങാനെത്തുന്നത്. തിരിച്ചറിയിൽ രേഖ നൽകിയാലേ പത്രം നൽകൂവെന്ന വെണ്ടർമാരുടെ പിടിവാശിമൂലം പലരും മടങ്ങിപ്പോകുകയാണ്. ഇതുസംബന്ധിച്ച് സബ് ട്രഷറി ഓഫിസിൽ ആളുകൾ പരാതി അറിയിച്ചിട്ടും ഫലമുണ്ടായില്ല. പെരുമ്പാവൂർ സബ് രജിസ്ട്രാർ നൽകിയ വിവരാവകാശ മറുപടിയിൽ ട്രഷറി വകുപ്പിൽനിന്ന് ഉത്തരവുള്ളതായി അറിയില്ലെന്ന മറുപടിയാണ് നൽകിയിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story