Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറിയാദിൽ കുഴഞ്ഞുവീണ്​...

റിയാദിൽ കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
പറവൂർ: പിതാവി​െൻറ മരണത്തെ തുടർന്ന് നാട്ടിൽവന്ന് മടങ്ങിയ മലയാളി നാലാം ദിവസം . പറവൂർ മുണ്ടയ്ക്കാപാടത്ത് ഷാഹുൽ ഹമീദാണ് (50) വ്യാഴാഴ്ച ഉച്ചക്ക് ജോലിക്കിടെ കുഴഞ്ഞുവീണത്. 16 വർഷമായി റിയാദിലുള്ള ഇദ്ദേഹം മീഡ് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ റിയാദ് എക്സിറ്റ് 24ൽ മക്ക റോഡ് ഷോബ്ര ശാഖയിൽ ജീവനക്കാരനാണ്. പിതാവ് എം.കെ. അബ്ദുറഹ്മാ​െൻറ മരണമറിഞ്ഞ് 15 ദിവസത്തെ അവധിക്ക് നാട്ടിൽപോയി തിങ്കളാഴ്ചയാണ് മടങ്ങിയെത്തിയത്. ചൊവ്വാഴ്ച ജോലിയിൽ പുനഃപ്രവേശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 2.45ഒാടെ ജോലിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. റുഖിയയാണ് മാതാവ്. ഭാര്യ: അസു. മകൾ: അസ്ന, അംന. റോസക്കുട്ടി പോത്താനിക്കാട്: പെരിങ്ങാരപ്പിള്ളിൽ പരേതനായ സേവ്യറി​െൻറ മകൾ റോസക്കുട്ടി (90) നിര്യാതയായി. മാതാവ്: ഏലിക്കുട്ടി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പോത്താനിക്കാട് സ​െൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. ഉഷ മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി വെള്ളാക്കുഴിയിൽ പി.കെ. ശശിയുടെ ഭാര്യ ഉഷ (44) നിര്യാതയായി. മക്കൾ:- അനർഘ, അമിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് മൂവാറ്റുപുഴ മുനിസിപ്പൽ പൊതുശ്മശാനത്തിൽ.
Show Full Article
TAGS:LOCAL NEWS
Next Story