Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 2:20 PM IST Updated On
date_range 17 July 2017 2:20 PM ISTഈദ് മീറ്റും വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി
text_fieldsbookmark_border
അമ്പലപ്പുഴ: ജമാഅത്തെ ഇസ്ലാമി അമ്പലപ്പുഴ ഏരിയ വനിത വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ നീർക്കുന്നം അൽഹുദ മദ്റസ ഹാളിൽ . അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജി. രാധ പരിപാടി ഉദ്ഘാടനം ചെയ്തു. ഖുർആൻ സ്റ്റഡി സെൻറർ കോഒാഡിനേറ്റർ അബുല്ലൈസ് ഈദ് സന്ദേശം നൽകി. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല സെക്രട്ടറി പ്യാരിജാൻ അധ്യക്ഷത വഹിച്ചു. പ്രദേശത്തെ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. വാർഡ് അംഗം ലേഖ മോൾ സനിൽ സംസാരിച്ചു. ഏരിയ സമിതി അംഗം ഫസീല സിറാജ് നന്ദി പറഞ്ഞു. ഏരിയ സെക്രട്ടറി റാഷിദ, തനൂജ, സുമയ്യ, ഹസീന എന്നിവർ നേതൃത്വം നൽകി. വൈദ്യുതി മുടങ്ങും അരൂർ: എഴുപുന്ന പാറായിക്കവല മുതൽ പുതുക്കുളങ്ങര വരെ, മഠത്തിക്കാട്ട് കോളനി, വിൻസെൻറർ, ശാന്തി നഗർ എന്നിവിടങ്ങളിൽ തിങ്കൾ രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. സ്വർണപ്പതക്കം കാണാതായ സംഭവം; അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പാൽപായസ വിതരണം തടഞ്ഞു പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് വിതരണം തടഞ്ഞത് ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ സ്വർണപ്പതക്കം കാണാതായ സംഭവത്തിൽ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഭക്തജനങ്ങളുടെ നേതൃത്വത്തിൽ സംയുക്ത സമരസമിതി പാൽപായസ വിതരണം തടഞ്ഞു. ഞായറാഴ്ച ഉച്ചപൂജക്ക് ശേഷമായിരുന്നു സമരം. പായസം ഭക്തജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തു. പതക്കം തിരികെ ലഭിച്ചെങ്കിലും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ദേവസ്വം ബോർഡിനോ പൊലീസിനോ കഴിഞ്ഞിരുന്നില്ല. സംഭവം നടന്ന് 91 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാൻ കഴിയാത്തത് പൊലീസിെൻറ തികഞ്ഞ അനാസ്ഥതന്നെയാണെന്ന് സമരസമിതി നേതാക്കൾ കുറ്റപ്പെടുത്തി. സമരം വരുംദിവസങ്ങളിൽ ശക്തിപ്പെടുത്താനാണ് ഭക്തജനങ്ങളും സമരസമിതി നേതാക്കളും തീരുമാനിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story