Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:50 AM GMT Updated On
date_range 17 July 2017 8:50 AM GMTശ്രീനാഥിെൻറ മരണം: അന്വേഷണം പ്രത്യേകസംഘത്തെ ഏൽപിക്കണമെന്ന്
text_fieldsbookmark_border
കൊച്ചി: നടൻ ശ്രീനാഥ് കോതമംഗലത്ത് മരിക്കാനിടയായ സാഹചര്യം അന്ന് പൊലീസ് ലാഘവത്തോടെ കാണുകയും ഭാര്യ ലത ശ്രീനാഥ് മരണത്തിൽ സംശയമുണ്ടെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തിൽ പുനരന്വേഷണം സി.ബി.ഐപോലുള്ള പ്രത്യേക അന്വഷണ ഏജൻസിയെ ഏൽപിക്കണമെന്ന് മോഹൻലാൽ ഫാൻസ് അസോസിയേഷൻ മുൻ ജില്ല പ്രസിഡൻറും എച്ച്.എം.എസ് ട്രേഡ് യൂനിയൻ സംസ്ഥാന ഉപാധ്യക്ഷനുമായ മനോജ് ഗോപി ആവശ്യപ്പെട്ടു. 2010ൽ മോഹൻലാൽ നായകനായ 'ശിക്കാർ' സിനിമയുടെ ചിത്രീകരണത്തിനാവശ്യമായ ചില സഹായങ്ങൾ അണിയറ പ്രവർത്തകർ തന്നെ വന്ന് കണ്ട് ആവശ്യപ്പെട്ടതായും ചിലതെല്ലാം ചെയ്തുകൊടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു. മോഹൻലാലിെൻറ സുഹൃത്തായ ചായക്കടക്കാരെൻറ വേഷത്തിലാണ് ശ്രീനാഥ് അഭിനയിക്കാൻ കോതമംഗലത്ത് എത്തിയത്. മൂന്നുദിവസം ലൊക്കേഷനിലുണ്ടായിരുന്ന അദ്ദേഹത്തെ സിനിമയിൽനിന്ന് അകാരണമായി മാറ്റി. പകരം ലാലു അലക്സിന് വേഷം നൽകി. മരിക്കുന്നതിനുമുമ്പ് അദ്ദേഹത്തെ ഹോട്ടൽ മുറിയിലെത്തി സിനിമയുമായി ബന്ധപ്പെട്ട രണ്ടുപേർ ഭീഷണിപ്പെടുത്തിയതും പോസ്റ്റ്േമാർട്ടം റിപ്പോർട്ടിൽ കണ്ട ശരീരത്തിലെ മുറിവും സംശയം ജനിപ്പിക്കുന്നു. സംസ്കാരദിവസം ഷൂട്ടിങ് നടന്നതും അണിയറ പ്രവർത്തകർ സംസ്കാരചടങ്ങിൽ പങ്കെടുക്കാതിരുന്നതും സംശയം ജനിപ്പിക്കുന്നതായി മനോജ് ഗോപി പറഞ്ഞു. കോതമംഗലത്തിന് ഏറ്റവും അടുത്തായി കോട്ടയത്തും തൃശൂരും ആശുപത്രികൾ ഉള്ളപ്പോൾ അന്നത്തെ 'അമ്മ' സംഘടനയുടെ ട്രഷററുടെ ബന്ധു ജോലി ചെയ്യുന്ന ആലപ്പുഴയിൽ പോസ്റ്റ്മാർട്ടം നടത്തിയതും ദുരൂഹമാണ്. വീട്ടിൽനിന്ന് ശ്രീനാഥ് വരുമ്പോൾ കൊണ്ടുപോന്ന ബാഗ്, മൊബൈൽ ഫോൺ ഉൾപ്പെടെ എവിടെ പോയി എന്നത് ഇേപ്പാഴും ദുരൂഹമാണ്. ആയതിനാൽ ഈ കേസ് പുനരന്വഷിക്കണമെന്നും പുറത്തുള്ള ഏജൻസിയെ ഏൽപിക്കണമെന്നും മനോജ് ഗോപി ആവശ്യപ്പെട്ടു.
Next Story