Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:47 AM GMT Updated On
date_range 17 July 2017 8:47 AM GMTരാജ്യാന്തര കായിക മത്സരങ്ങളില്‍ മെഡൽ നേടുന്നവർക്കുള്ള പുരസ്കാര തുക വർധിപ്പിക്കും ^മന്ത്രി െഎസക്
text_fieldsbookmark_border
രാജ്യാന്തര കായിക മത്സരങ്ങളില്‍ മെഡൽ നേടുന്നവർക്കുള്ള പുരസ്കാര തുക വർധിപ്പിക്കും -മന്ത്രി െഎസക് മുഹമ്മ: രാജ്യാന്തര കായികമത്സരങ്ങളില്‍ മെഡൽ നേടുന്നവർക്കുള്ള പുരസ്കാര തുക ഈ വര്‍ഷം മുതല്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്‌കൂളില്‍ മാനേജ്മെൻറ് നിർമിച്ച ജിംനേഷ്യം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വര്‍ണം, -വെള്ളി, വെങ്കലം മെഡലുകാര്‍ക്ക് യഥാക്രമം 10, ഏഴ്, അഞ്ച് ലക്ഷം എന്നിങ്ങനെയാണ് പുതുക്കിയത്. നേരത്തേ, പരമാവധി ഒരുലക്ഷം രൂപയായിരുന്നു നൽകിയിരുന്നത്. ആലപ്പുഴയില്‍ നടക്കുന്ന സീനിയര്‍ നാഷനല്‍ പവർ ലിഫ്റ്റിങ് മത്സരത്തില്‍നിന്ന് മിച്ചമുള്ള തുക ഉപയോഗിച്ച് പവർ ലിഫ്റ്റിങ് പരിശീലിപ്പിക്കുന്ന സ്‌കൂളുകള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ജെ. ജയലാല്‍ അധ്യക്ഷത വഹിച്ചു. സ്കൂൾ ബാൻഡ് ട്രൂപ്പിെൻറ ഉദ്ഘാടനം അധ്യാപക പുരസ്കാര ജേതാവ് ജോളി തോമസ് നിര്‍വഹിച്ചു. വിവിധ മേഖലയിലെ പ്രതിഭകളെ മന്ത്രി ടി.എം. തോമസ് ഐസക്, റൗണ്ട് ടേബിള്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ജോസ് ജോസഫ്, ആലപ്പുഴ ജില്ല ചെയര്‍മാന്‍ ഗിരീഷ് ഗോപാലന്‍ എന്നിവര്‍ ആദരിച്ചു. സ്കൂളിെൻറ ഉപഹാരം പ്രിന്‍സിപ്പൽ പി. സജീവ് തോമസ് ഐസക്കിന് നല്‍കി. കൊച്ചുത്രേസ്യ ജയിംസ്, സി.ബി. ഷാജികുമാര്‍, ഡി. സതീശന്‍, ടി.ബി. ഉമാവതി, എസ്.ടി. റെജി, പി.ജെ. ജോസഫ്, അഡ്വ. കെ.കെ. മംഗളാനന്ദന്‍, കെ.എസ്. ലാലിച്ചന്‍, സി. രമാദേവി, പി. പ്രസന്നകുമാര്‍, കെ.കെ. പ്രതാപന്‍, എം.വി. സാബുമോന്‍, വി. സവിനയന്‍, കെ.എസ്. കുശലകുമാര്‍ എന്നിവര്‍ സംസാരിച്ചു. ദേവസ്വം പ്രസിഡൻറ് എന്‍.കെ. അനിരുദ്ധന്‍ സ്വാഗതവും പ്രിന്‍സിപ്പൽ പി. സജീവ് നന്ദിയും പറഞ്ഞു. സായാഹ്ന ഒ.പി ഇല്ല; സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് ദുരിതം പൂച്ചാക്കൽ: പനിയും മറ്റ് മഴക്കാല രോഗങ്ങളും വ്യാപിക്കുമ്പോഴും തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സർക്കാർ ആശുപത്രികളിൽ സായാഹ്ന ഒ.പി തുടങ്ങാൻ നടപടിയില്ല. ഉച്ചക്കുശേഷം നാട്ടുകാർക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് ആശുപത്രിയിൽ ശരാശരി 300 രോഗികളാണ് ഒ.പിയിൽ ചികിത്സ തേടുന്നത്. രാവിലെ ഒമ്പതുമുതൽ ഒന്നുവരെയാണ് ഒ.പി സമയം. കൂടുതൽ രോഗികളുണ്ടെങ്കിൽ രണ്ടുവരെ നീളും. എന്നാൽ, ഉച്ചക്കുശേഷം പെരുമ്പളം ദ്വീപ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒഴികെ ഒരിടത്തും ഒ.പിയിൽ ചികിത്സയില്ല. മറ്റിടങ്ങളിൽ ഉച്ചക്കുശേഷം കിടപ്പുരോഗികൾക്ക് ആവശ്യമുണ്ടെങ്കിലേ ഡോക്ടർ ആശുപത്രിയിലെത്തൂ. പലയിടത്തും ആവശ്യത്തിന് ഡോക്ടർമാരോ മറ്റ് ജീവനക്കാരോ ഇല്ലെന്നും പരാതിയുണ്ട്. തൈക്കാട്ടുശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നാല് ഡോക്ടർമാരിൽ ഒരു വനിത ഡോക്ടർ സ്ഥലം മാറിപ്പോയി. ബാക്കി മൂന്ന് ഡോക്ടർമാരിൽ രണ്ടുപേർക്ക് ആഴ്ചയിൽ മൂന്നുദിവസം തൈക്കാട്ടുശ്ശേരിയിലും മറ്റു ദിവസങ്ങളിൽ മറ്റ് ആശുപത്രികളിലുമാണ് ഡ്യൂട്ടി. പള്ളിപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മൂന്ന് ഡോക്ടർമാരുണ്ട്. എന്നാൽ, ആവശ്യത്തിന് മറ്റ് ജീവനക്കാരില്ല. പാണാവള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. അരൂക്കുറ്റി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഏഴ് ഡോക്ടർമാർ വേണ്ടിടത്ത് നാലുപേരേയുള്ളൂ. ആർദ്രം പദ്ധതിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിച്ച് സായാഹ്ന ഒ.പി അടക്കം നടത്താമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും നടപ്പായിട്ടില്ല. ഡോക്ടർമാരെ ലഭിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
Next Story