Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിംഗപ്പൂരിൽ തളിരിട്ട...

സിംഗപ്പൂരിൽ തളിരിട്ട പ്രണയത്തിന്​ ആലപ്പുഴയിൽ സാഫല്യം

text_fields
bookmark_border
ആലപ്പുഴ: രണ്ടര വർഷത്തെ പ്രണയം കിഴക്കി​െൻറ വെനീസിൽ സഫലമാക്കി ആലപ്പുഴ സ്വദേശി അർജുൻ സിംഗപ്പൂർ സ്വദേശിനി യാവൻ ലീയെ താലി ചാർത്തി. ഞായറാഴ്ച രാവിലെ പുന്നമട ഫിനിഷിങ് പോയൻറിലെ ഹോട്ടലിൽ തയാറാക്കിയ പ്രത്യേക വേദിയിലായിരുന്നു വിവാഹം. ആലപ്പുഴ പഴവീട് കൊല്ലംപറമ്പിൽ വീട്ടിൽ ഹരികുമാർ-ലത ദമ്പതികളുടെ ഏക മകനായ അർജുൻ നാലുവ‌ർഷം മുമ്പാണ് എൻജിനീയറായി ജോലി കിട്ടി സിംഗപ്പൂരിലെത്തുന്നത്. ഈ സമയത്ത് തൊട്ടടുത്ത കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു യാവൻ ലീ. പരിചയം പ്രണയമായി വളർന്നു. വിവാഹിതരാകാൻ ഇരുവരും തീരുമാനിച്ചു. ബുദ്ധമത വിശ്വാസികളാണ് യാവൻ ലീയുടെ കുടുംബം. ഏകമക​െൻറ വിവാഹം സ്വന്തം നാട്ടിൽ നടത്തണമെന്ന അർജു​െൻറ മാതാപിതാക്കളുടെ ആഗ്രഹത്തിന് പെൺവീട്ടുകാർ വഴങ്ങി. അങ്ങനെ കഴിഞ്ഞാഴ്ച യാവൻ ലീയും അമ്മയും ഉറ്റബന്ധുക്കളും ഉൾപ്പെടെ 30 പേർ ആലപ്പുഴയിലെത്തി. മെറൂൺ ലാച്ച ധരിച്ചാണ് യാവൻ ലീ മണ്ഡപത്തിലെത്തിയത്. അതേ നിറത്തിെല കുർത്തയായിരുന്നു വര​െൻറ വേഷം. ഹിന്ദുമതാചാര പ്രകാരമായിരുന്നു വിവാഹം. പെൺവീട്ടുകാർ കേരളീയവേഷങ്ങൾ ധരിച്ചത് കൗതുകമായി. വധൂവരന്മാർ അഞ്ചുദിവസത്തിനുശേഷം സിംഗപ്പൂരിലേക്ക് മടങ്ങും. യാവൻ ലീക്ക് സിംഗപ്പൂർ പൗരത്വമുള്ളതിനാൽ അവിടെയും വിവാഹം രജിസ്റ്റർ ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story