Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതത്തപ്പിള്ളി...

തത്തപ്പിള്ളി കൊച്ചമ്പം റോഡ് സഞ്ചാരയോഗ്യമല്ലാതായി

text_fields
bookmark_border
പറവൂർ: കോട്ടുവള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ അത്താണിയിലുള്ള കൊച്ചമ്പം റോഡ് തകർന്ന് കുളമായി. അമ്പതിലധികം വീട്ടുകാർക്കുള്ള ഏക റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. മഴ പെയ്തതോടെ വെള്ളം കെട്ടിക്കിടക്കുന്നത് കാൽനട ബുദ്ധിമുട്ടിലാക്കി. ആറുവർഷം മുമ്പാണ് ടാർ ചെയ്തത്. എന്നാൽ, രണ്ട് വർഷത്തിനുള്ളിൽ റോഡ് തകർന്നു. ഈ റോഡിൽ വെളിെച്ചണ്ണ ഫാക്ടറി പ്രവർത്തിക്കുന്നുണ്ട്. ഇവ‌ിടെ വലിയ ടാങ്കർ ലോറികൾ എത്താറുണ്ട്. ഇതാണ് റോഡ് തകരാൻ കൂടുതൽ കാരണം. ഫാക്ടറിക്കാർ ഇടക്ക് റോഡിൽ മെറ്റൽപൊടി അടിച്ചെങ്കിലും റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കാനായില്ല. വേനൽക്കാലത്ത് മെറ്റൽപെടി പാറുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും കാന നിർമാണം മുടങ്ങിയതോടെ ഫണ്ട് നഷ്്ടപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story