Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:38 AM GMT Updated On
date_range 17 July 2017 8:38 AM GMTപറവൂർ താലൂക്ക് ആശുപത്രിയിൽ കലക്ടറുടെ മിന്നൽ സന്ദർശനം
text_fieldsbookmark_border
പറവൂർ: കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ല പറവൂർ താലൂക്ക് ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തി. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചിനാണ് ആശുപത്രിയുടെ പ്രവർത്തനം നേരിൽ കാണാനും പോരായ്മകൾ മനസ്സിലാക്കാനും അദ്ദേഹം സന്ദർശനം നടത്തിയത്. ഗവ.താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തിൽ തൃപ്തി രേഖെപ്പടുത്തി. വൈകീട്ട് ഉണ്ടാകുന്ന അമിത തിരക്ക് ചെയർമാൻ ശ്രദ്ധയിൽപെടുത്തിയപ്പോൾ ഒരുഡോക്ടറെ മൂന്നുമാസത്തേക്ക് നാഷനൽ ഹെൽത്ത് മിഷനിൽനിന്ന് അനുവദിക്കാമെന്ന് ഉറപ്പുനൽകി. ആവശ്യമായ നഴ്സുമാരെ നഗരസഭ നിയമിക്കും. പണി പൂർത്തീകരിച്ച ഓപറേഷൻ തിയറ്ററിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാമെന്നും കലക്ടർ ഉറപ്പുനൽകി. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശാനുസരണം നഗരസഭ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി ഉത്തരവ് ലംഘിച്ചവരുടെ വിവരങ്ങൾ കലക്ടർക്ക് കൈമാറി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുനിസിപ്പൽ ചെയർമാൻ രമേഷ് ഡി.കുറുപ്പ്, ആശുപത്രി സൂപ്രണ്ട് പി. മേരി, ഡോ. മാത്യു, ഡോ. കിരൺ എന്നിവർ സന്നിഹിതരായി.
Next Story