Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'പൗരാവകാശസംരക്ഷണവും...

'പൗരാവകാശസംരക്ഷണവും ഇന്നത്തെ ഇന്ത്യയും'

text_fields
bookmark_border
കൊച്ചി: കണയന്നൂർ താലൂക്ക് ജമാഅത്ത് കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ എന്ന വിഷയത്തിൽ ചൊവ്വാഴ്ച നാലിന് കലൂരിലെ ഫ്രൈഡേ ക്ലബ് ഹാളിൽ ടേബിൾടോക്ക് നടക്കും. ജില്ല ജമാഅത്ത് കൗൺസിലി​െൻറ നേതൃത്വത്തിൽ 30 ന് കളമശ്ശേരിയിൽ നടക്കുന്ന ജില്ല മഹല്ല് സംഗമത്തി​െൻറ ഭാഗമായിട്ടാണ് ടേബിൾ ടോക്ക് സംഘടിപ്പിക്കുന്നത്. ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ ഉദ്‌ഘാടനം ചെയ്യും. ഡോ.സെബാസ്റ്റ്യൻ പോൾ, അഡ്വ. എ.മുഹമ്മദ്, അഡ്വ. മുഹമ്മദ്‌ഫൈസി ഓണംപിള്ളി തുടങ്ങിയവർ ചർച്ച നയിക്കും. പയ്യപ്പിള്ളി ബാലന് കളമശ്ശേരിയിൽ സ്മാരകമൊരുങ്ങുന്നു കളമശേരി: എഴുത്തകാരനും പഴയ കാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന പയ്യപ്പിള്ളി ബാലന് കളമശ്ശേരിയിൽ സ്മാരകമൊരുങ്ങുന്നു. കളമശ്ശേരി ബി.ടി.ആർ മന്ദിരത്തിൽ ആരംഭിക്കുന്ന പയ്യപ്പിള്ളി ഗ്രന്ഥശാലയിലേക്ക് സി.പി.എമ്മി​െൻറ ബ്രാഞ്ചിൽനിന്നും പത്ത് പുസ്തകങ്ങൾ എന്ന തോതിൽ ആയിരത്തിലേറെ പുസ്തകങ്ങളാണ് ഞായറാഴ്ച ശേഖരിച്ചത്. സീതിമാസ്റ്റർ പ്രസിഡൻറും അഡ്വ. കെ. മോഹനചന്ദ്രൻ സെക്രട്ടറിയുമായി രൂപവത്കരിച്ച പയ്യപ്പള്ളി ഗ്രന്ഥശാല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പുസ്തക ശേഖരണം. ഏലൂർ മഞ്ഞുമ്മലിൽ പയ്യപ്പിള്ളിയുടെ മകൻ സന്തോഷിൽനിന്ന് പുസ്തകങ്ങൾ സ്വീകരിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ടി.വി ശ്യാമളൻ അധ്യക്ഷത വഹിച്ചു. വി.എ. സക്കീർ ഹുസൈൻ, എ.ഡി സുജിൽ, മുൻ എം.എൽ.എ എ.എം. യൂസഫ്, വി. എസ്. രാമകൃഷ്ണൻ, പി.എ. ഷെരീഫ്, പി.ജെ. പിയുസ്, എ.എ. മുരളി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story