Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:01 AM GMT Updated On
date_range 17 July 2017 8:01 AM GMTസിക്കിം മുൻ മുഖ്യമന്ത്രി ഭണ്ഡാരി അന്തരിച്ചു
text_fieldsbookmark_border
സിക്കിം മുൻ മുഖ്യമന്ത്രി ഭണ്ഡാരി അന്തരിച്ചു ഗാങ്ടോക്: സിക്കിം മുൻ മുഖ്യമന്ത്രി നർ ബഹാദുർ ഭണ്ഡാരി അന്തരിച്ചു. ഞായറാഴ്ച ഉച്ചക്കു ശേഷം ഡൽഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സ്കൂൾ അധ്യാപകനിൽനിന്ന് രാഷ്ട്രീയത്തിലെത്തി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദത്തിലിരുന്നവരിൽ ഒരാളായി മാറിയ അദ്ദേഹത്തിന് മരണസമയത്ത് 77 വയസ്സായിരുന്നു. ജനത പരിഷത്ത് ടിക്കറ്റിൽ 1979ലാണ് ആദ്യമായി സിക്കിമിൽ മുഖ്യമന്ത്രിയാകുന്നത്. 1984ലും 1989ലും സിക്കിം സംഗ്രാം പരിഷത്ത് (എസ്.എസ്.പി) എന്ന സംഘടനയുടെ ടിക്കറ്റിൽ വീണ്ടും മുഖ്യമന്ത്രിയായി. മരിക്കുംവരെ എസ്.എസ്.പി പ്രസിഡൻറായിരുന്നു. സംസ്ഥാന കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. ഭണ്ഡാരിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്തി പവൻ ചാംലിങ് എന്നിവർ അനുശോചിച്ചു.
Next Story