Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 9:11 AM GMT Updated On
date_range 16 July 2017 9:11 AM GMTഅരക്കോടിയുടെ നിരോധിത നോട്ടുമായി ഏഴംഗ സംഘം പിടിയില്‍
text_fieldsbookmark_border
ചേര്‍ത്തല: -അരക്കോടി രൂപയുടെ നിരോധിത നോട്ടുമായി ഏഴംഗ സംഘം പിടിയില്‍. ഇവർ സഞ്ചരിച്ച ആഡംബര കാറും 13 പാസ്പോർട്ടും ഒമ്പത് മൊബൈൽ ഫോണും പിടിച്ചെടുത്തു. കാറിൽനിന്ന് പുരാതന പഞ്ചലോഹ ശംഖും കണ്ടെടുത്തിട്ടുണ്ട്. തൃശൂർ കുരീച്ചിറ നെഹ്റു നഗറിൽ ജൂബിലി സ്ട്രീറ്റ് കുന്നത്ത് ഹനീഷ് ജോർജ് (39), വയനാട് മുട്ടിൽ നോർത്ത് പരിയാരം കള്ളംപെട്ടിയിൽ വീട്ടിൽ സനീർ (35), കണ്ണൂർ തളിപ്പറമ്പ് മണിക്കടവ് കല്ലുപുരപറമ്പിൽ അഖിൽ ജോർജ് (24), വർക്കല ചെറുകുന്നത്ത് മുസ്ലിയാർ കോട്ടേജിൽ നൗഫൽ (44), കോഴിക്കോട് താമരശ്ശേരി പുതുപ്പാടി ആനാറമ്മൽ കബീർ (33), മൂവാറ്റുപുഴ ആവോലി രണ്ടാർ നെടിയാമല ആരിഫ് (35), കോഴിക്കോട് ഉണ്ണിക്കുളം മടുത്തുമ്മേൽ മുഹമ്മദലി (39) എന്നിവരെയാണ് ശനിയാഴ്ച രാവിലെ ദേശീയപാതയിൽ ചേർത്തല എക്സ്റേ കവലക്ക് സമീപം അറസ്റ്റ് ചെയ്തത്. അസാധുനോട്ട് കൈമാറ്റം ചെയ്ത സംഭവത്തിലും അനധികൃതമായി പാസ്പോർട്ട് കൈവശം െവച്ചതിലും പുരാവസ്തു കടത്തലുമായി ഇവർക്കെതിരെ ചേർത്തല പൊലീസ് മൂന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രഹസ്യ വിവരത്തെത്തുടർന്നാണ് ഇവരെ പിടികൂടാനായത്. ഇതേ സംഘം മണ്ണഞ്ചേരി, കലവൂർ, ചേർത്തല എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ദിവസങ്ങള്‍ക്കുമുമ്പ് രണ്ടര കോടി രൂപയുടെ കൈമാറ്റം നടത്തിയതായി വിവരം ലഭിച്ചിരുന്നു. ഇതിലെ കമീഷൻ വീതംവെക്കുന്നതിലെ തർക്കത്തെത്തുടർന്നാണ് പൊലീസിന് രഹസ്യവിവരം ലഭിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ദേശീയപാതയിൽ സംഘത്തെ കുടുക്കാൻ പൊലീസ് ശ്രമിെച്ചങ്കിലും ജീപ്പ് കണ്ടപ്പോൾ രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസ്തന്നെ ഇടപാടുകാരെന്ന നിലയിൽ ബന്ധപ്പെട്ടാണ് സംഘത്തെ കുടുക്കിയത്. സംസ്ഥാനത്തിെൻറ വിവിധ കേന്ദ്രങ്ങളിൽ ഏജൻറുമാരുള്ള സംഘം ഒരുലക്ഷത്തിന് 25,000 രൂപയുടെ പുതിയ നോട്ടുകൾ എന്ന ക്രമത്തിലാണ് കൈമാറ്റം നടത്തിയിരുന്നെതന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിൽ ഒരുകോടി തികയുമ്പോൾ ഇവർ തുക ഹനീഷ് ജോർജിനെ ഏൽപിക്കുകയും ഇയാൾ എൻ.ആർ.ഐ അക്കൗണ്ടിലൂടെ തുക മാറിയെടുക്കുകയുമാണ് ചെയ്തിരുന്നത്. ഒരുകോടി രൂപ മാറുമ്പോൾ ഒരാൾക്ക് 2.25 ലക്ഷം വീതം നൽകിയിരുന്നു. തൃശൂരിൽ സ്വർണക്കടയും വസ്ത്രശാലയും ഉൾപ്പെടെ നിരവധി വ്യവസായ സ്ഥാപനങ്ങളുള്ള ഹനീഷാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്. സംഘാംഗങ്ങൾക്ക് മണ്ണുത്തിയിൽ ഹനീഷ് ഏർപ്പാട് ചെയ്തിരുന്ന വാടകവീട്ടിൽ താമസിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. പിടിയിലായവരിൽ വിദേശത്തുനിന്ന് മടങ്ങിവന്നവരും കമ്പനി സെയിൽസ് മേഖലയിൽ ജോലി ചെയ്തിരുന്നവരും ഉൾപ്പെടുന്നു. 500, 1000 രൂപ നോട്ടുകൾ കാറിൽ രണ്ട് ബാഗുകളിലായാണ് സൂക്ഷിച്ചിരുന്നത്. ഒന്നര കോടിയോളം വിലയുള്ള കാർ ഹനീഷിെൻറ സുഹൃത്തായ തൃശൂർ സ്വദേശിയുടേതും മറ്റൊന്ന് ആരിഫിെൻറ സുഹൃത്തില്‍നിന്ന് വാടകക്ക് എടുത്തതുമാണ്. ഇൻറിലിജൻസ് ബ്യൂറോ ഡിവൈ.എസ്.പി ഉൾപ്പെടെയുള്ള സംഘവും പ്രതികളെ ചോദ്യംചെയ്തു. ആയുർവേദ വൈദ്യെൻറ കൈവശമുണ്ടായിരുന്ന പുരാതന ശംഖാണെന്നാണ് പ്രതികളില്‍നിന്ന് അറിഞ്ഞതെന്ന് ചേർത്തല എസ്.ഐ സി.സി. പ്രതാപചന്ദ്രൻ പറഞ്ഞു.
Next Story