Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാക്ഷരത േപ്രരക്മാരുടെ...

സാക്ഷരത േപ്രരക്മാരുടെ വേതനം ബാങ്ക് വഴി വിതരണം തുടങ്ങി

text_fields
bookmark_border
ആലപ്പുഴ: സാക്ഷരത മിഷ​െൻറ തുടർവിദ്യാകേന്ദ്രങ്ങളിൽ പ്രവർത്തിച്ചുവരുന്ന േപ്രരക്മാരുടെ വേതനം ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്തുതുടങ്ങി. ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും കീഴിൽ വരുന്ന തുടർവിദ്യ കേന്ദ്രങ്ങളിലെ േപ്രരക്മാർക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് വേതനം നൽകിയിരുന്നത്. പഞ്ചായത്തുകൾക്കും നഗരസഭകൾക്കും സാക്ഷരത മിഷൻ പിന്നീട് ഫണ്ട് നൽകുകയായിരുന്നു രീതി. ഏപ്രിൽ മുതലുള്ള വേതനമാണ് സാക്ഷരത മിഷൻ നേരിട്ട് നൽകുന്നത്. േപ്രരക്മാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു ഇത്. പുതിയ രീതി നടപ്പാക്കുന്നതി​െൻറ സാങ്കേതിക കാരണങ്ങളാൽ ഏപ്രിലിലെ വേതനമാണ് ഇപ്പോൾ നൽകുന്നത്. മേയിലെയും ജൂണിലെയും ഉടൻ ലഭ്യമാക്കും. േപ്രരക്മാരുടെ വേതനം സർക്കാർ വർധിപ്പിച്ചിരുന്നു. ദേശീയ അവാർഡ്; അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: ശാരീരിക വൈകല്യമുള്ളവരുടെ ഉന്നമനത്തിന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ദേശീയ അവാർഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച അംഗപരിമിത ജീവനക്കാർ/സ്വയംതൊഴിൽ ചെയ്യുന്നവർ, അംഗപരിമിതർക്ക് നിയമനം നൽകിയ മികച്ച തൊഴിൽദായകർ, അംഗപരിമിത ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ/സ്ഥാപനങ്ങൾ, അംഗപരിമിതരുടെ ഉന്നമനത്തിന് നൂതന സാങ്കേതികവിദ്യ കണ്ടുപിടിച്ചവർ, അംഗപരിമിതർക്ക് തടസ്സമില്ലാത്ത ചുറ്റുപാട് സൃഷ്ടിക്കുന്നതിന് മികച്ച പ്രവർത്തനം നടത്തുന്നവർ, പുനരധിവാസ പ്രവർത്തനം നടത്തുന്ന ഏറ്റവും മികച്ച ജില്ല, ഹാൻഡികാപ്ഡ് ഫിനാൻസ് ആൻഡ് ഡെവലപ്മ​െൻറ് കോർപറേഷ​െൻറ മികച്ച ചാനലിങ് ഏജൻസി, സൃഷ്ടിപരമായ കഴിവ് തെളിയിച്ച അംഗപരിമിത വ്യക്തികൾ, സൃഷ്ടിപരമായ കഴിവ് തെളിയിച്ച അംഗപരിമിതരായ കുട്ടികൾ, മികച്ച െബ്രയിലി പ്രസ്, മികച്ച ഉപയോഗപ്രദമായ വെബ്സൈറ്റ്, അംഗപരിമിതരെ ശാക്തീകരിക്കുന്നതിന് വിജയംവരിച്ച സംസ്ഥാനം, മികച്ച അംഗപരിമിത കായികതാരം എന്നിവരെയാണ് അവാർഡിന് പരിഗണിക്കുന്നത്. മുമ്പ് അവാർഡിന് അർഹരായവർ അപേക്ഷിക്കേണ്ടതില്ല. വിശദവിവരം ജില്ല സാമൂഹികനീതി ഓഫിസിലും www.sjdkerala.gov.in വെബ്സൈറ്റിലും ലഭിക്കും. ഇംഗ്ലീഷിൽ പൂരിപ്പിച്ച അപേക്ഷയും വിശദവിവരവും 31നകം ജില്ല സാമൂഹികനീതി ഓഫിസിൽ നൽകണം. സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: സാമൂഹികനീതി വകുപ്പ് വഴി വനിതകൾ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഭർത്താവ് ഉപേക്ഷിച്ചുപോയ വനിത, ഭർത്താവിനെ കാണാതായി ഒരുവർഷം കഴിഞ്ഞ വനിത, ഭർത്താവ് കിടപ്പിലായ കുടുംബങ്ങളിലെ വനിത, അവിവാഹിതയായ അമ്മ, വിവാഹബന്ധം വേർപ്പെടുത്തിയവർ എന്നിവരുടെ മക്കൾക്ക് അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ ഒന്നാംക്ലാസ് മുതൽ ബിരുദം വരെ പഠിക്കുന്ന കുട്ടികൾക്കാണ് അർഹത. അപേക്ഷ 30നകം ശിശുവികസന പദ്ധതി ഓഫിസറുടെ കാര്യാലയത്തിൽ നൽകണം. ബ്ലോക്ക്/മുനിസിപ്പാലിറ്റി ശിശുവികസന പദ്ധതി ഓഫിസിൽ അപേക്ഷഫോറം ലഭ്യമാണ്. വിവരങ്ങൾക്ക് വെബ്സൈറ്റ്: www.swd.kerala.gov.in. ഫോൺ: 0477 2253870.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story