Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ലയിൽ വാഹനാപകടങ്ങൾ...

ജില്ലയിൽ വാഹനാപകടങ്ങൾ കൂടുന്നു; ആറുമാസത്തിനിടെ പൊലിഞ്ഞത് 194 ജീവൻ

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ വാഹനാപകടങ്ങൾ കൂടുന്നു. അപകടങ്ങൾ കുറക്കാാൻ അധികൃതർ സ്വീകരിക്കുന്ന നടപടി ഫലം കാണുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയിൽ വിവിധ മേഖലകളിൽ നടന്ന വാഹനാപകടങ്ങളിൽ നഷ്ടമായത് 194 ജീവനുകളാണ്. കൂടുതലും ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞവർഷം ആകെ 2999 അപകടങ്ങളാണ് നടന്നത്. അതിൽ 356 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. റോഡ് സുരക്ഷ സംബന്ധിച്ച് ബോധവത്കരണവും പരിശോധനയും പാളിയതാണ് അപകട നിരക്ക് ഉയരാൻ കാരണം. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. പക്ഷേ, നിയമത്തി​െൻറ കണ്ണിൽപ്പെടാതെയാണ് നടക്കുന്നത്. സംഭവങ്ങൾ പൊലീസി​െൻറ കണ്ണിൽപ്പെടുമ്പോൾ മാത്രമാണ് പരിശോധന നടക്കാറുള്ളത്. വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ചുള്ള ഉദ്യോഗസ്ഥർ പരിശോധനക്ക് ട്രാഫിക് പൊലീസിന് ഇന്നില്ല. മുമ്പ് അപകടങ്ങൾ രാത്രികാലങ്ങളിൽ മാത്രമായിരുന്നു ഏറിയിരുന്നത്. എന്നാൽ, ഇപ്പോൾ പകൽ സമയത്താണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. വാഹനാപകടങ്ങൾ കുറക്കാൻ രാത്രികാല പട്രോളിങ്ങും ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്ന വാഹന യാത്രക്കാർക്ക് ട്രാഫിക് പൊലീസി​െൻറ വക ചുക്കുകാപ്പി വിതരണവും ഉണ്ടായിരുന്നു. ഈ പരീക്ഷണം പിന്നീട് അധികൃതർക്ക് തുടർന്ന് പോകാൻ കഴിഞ്ഞില്ല. അതോടെ രാത്രികാലങ്ങളിലും അപകടം ഉയരാൻ തുടങ്ങി. നിയമങ്ങൾ പാലിച്ചാൽ അപകടങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് ട്രാഫിക് അധികൃതർ പറയുന്നത്. എന്നാൽ, നിയമങ്ങളെക്കുറിച്ച് കാൽനടയാത്രക്കാർക്കോ വാഹനം ഓടിക്കുന്നവർക്കോ കൃത്യമായ ധാരണ ഇല്ല. ഇക്കാരണത്താൽ ട്രാഫിക് നിയമങ്ങൾ കാറ്റിൽപറത്തി അപകടങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്. ദേശീയപാത ഉൾെപ്പടെ റോഡുകളുടെ ഗുണനിലവാരം തകർന്നതും പ്രശ്നത്തി​െൻറ മറ്റൊരു വശമായി ട്രാഫിക് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇരുചക്ര വാഹനം ഓടിക്കുന്നവർ ഹെൽമെറ്റ് ധരിച്ചാൽ അപകടങ്ങളിൽനിന്ന് രക്ഷപ്പെടാൻ കഴിയും. ഭൂരിഭാഗം പേരും മരണപ്പെടുന്നത് തലക്ക് ഏൽക്കുന്ന ക്ഷതം മൂലമാണ്. എന്നാൽ, ഇക്കാര്യത്തിൽ പരിശോധന നിഷ്ക്രിയമാ‍യിരിക്കുകയാണ്. രൂപമാറ്റം വരുത്തിയ ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നഗരത്തിലൂടെ ചീറിപ്പായുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതി​െൻറ പരിശോധനയും നിലച്ചു. അപകട സാധ്യത കൂടിയ മേഖലകളിൽ റോഡ് സുരക്ഷാക്രമീകരണം നടക്കാത്തതും പ്രശ്നങ്ങളുടെ വ്യാപ്തി വലുതാക്കുന്നു.
Show Full Article
TAGS:LOCAL NEWS
Next Story