Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 2:39 PM IST Updated On
date_range 16 July 2017 2:39 PM ISTസമൂഹം ധാർമികതയിൽ പിന്നോട്ട് ^ജസ്റ്റിസ് സി.ടി. രവികുമാർ
text_fieldsbookmark_border
സമൂഹം ധാർമികതയിൽ പിന്നോട്ട് -ജസ്റ്റിസ് സി.ടി. രവികുമാർ ആലപ്പുഴ: ആധുനികസമൂഹം വിദ്യാഭ്യാസപരമായും സാങ്കേതികപരമായും പുരോഗതി കൈവരിച്ചെങ്കിലും ധാർമികമായി പിന്നോട്ടുപോകുെന്നന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ പറഞ്ഞു. ജില്ല നിയമസേവന അതോറിറ്റിയുടെയും ജില്ല ശിശുസംരക്ഷണ യൂനിറ്റിെൻറയും സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന 'കുട്ടികളോടുള്ള നമ്മുടെ പ്രതിബദ്ധത' പദ്ധതി രണ്ടാംഘട്ട ജില്ലതല ഉദ്ഘാടനം ആലപ്പുഴ ലിയോതേർട്ടീന്ത് സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ടതാണ് കുട്ടിക്കാലം. പക്ഷേ, ഇന്നത്തെ കുട്ടികൾ ഇക്കാലയളവിൽ ചൂഷണം ചെയ്യപ്പെടുന്നു. കുട്ടികൾക്കെതിരെയുള്ള അതിക്രമം വർധിക്കുന്നു. വിദ്യാലയങ്ങൾ പാഠപുസ്തക പഠനത്തിലേക്ക് മാത്രം ഒതുങ്ങരുത്. കുട്ടികളുടെ ഉന്നമനത്തിനുവേണ്ട കാര്യങ്ങൾകൂടി പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ജഡ്ജി കെ.എം. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. റിസോഴ്സ് ഡയറക്ടറിയുടെ പ്രകാശനം കലക്ടർ വീണ എൻ. മാധവൻ നിർവഹിച്ചു. സബ് ജഡ്ജി വി. ഉദയകുമാർ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ഡി. വസന്തദാസ്, കൗൺസിലർ കരോളിൻ പീറ്റർ, എച്ച്.എസ്.ഇ മേഖല അസിസ്റ്റൻറ് ഡയറക്ടർ എസ്. മിനി, വി.എച്ച്.എസ്.ഇ മേഖല ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇ.ആർ. മിനി, ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ടി.ജി. സനൽകുമാർ, ജില്ല സാമൂഹികനീതി ഓഫിസർ അനിറ്റ എസ്. ലിൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ഇ. മുഹമ്മദ് കുഞ്ഞ്, ഡിവൈ.എസ്.പി എൻ. പാർഥസാരഥിപിള്ള, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൻ പി.എൻ. പൊന്നുമണി, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം എ. ഷൈനി, ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. സേവ്യർ കുടിയാംശ്ശേരി, ഒ.ആർ.സി ചീഫ് മെൻഡർ കോഒാഡിനേറ്റർ ജാക്സൺ ആറാട്ടുകുളം, ജില്ല ശിശു സംരക്ഷണ ഓഫിസർ എ.ജെ. സാബു ജോസഫ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ശിൽപശാലയിൽ മുഹമ്മദ് സൈഫ്, ഷിജോ തോമസ് എന്നിവർ വിഷയം അവതരിപ്പിച്ചു. 'ഒരുവീട്ടിൽ ഒരുെകാട്ട പച്ചക്കറി'; ഓണക്കാല കൃഷിക്ക് ഒരുങ്ങി സി.പി.എം (ചിത്രം എ.പി 54) ആലപ്പുഴ: ഓണക്കാലത്ത് 'ഒരുവീട്ടിൽ ഒരു െകാട്ട പച്ചക്കറി' ലക്ഷ്യം നേടാൻ ആവശ്യമായ നടപടികൾക്ക് സി.പി.എം തുടക്കമിട്ടു. യോജിച്ച സ്ഥലങ്ങളിൽ കൃഷിയിറക്കുന്നതിന് ജില്ലതല ജൈവ കാർഷികസമിതി യോഗം തീരുമാനിച്ചു. ജില്ല സെക്രട്ടറി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ പ്രവർത്തിക്കുന്ന 148 ഫാർമേഴ്സ് ക്ലബുകൾ, സഹകരണ സംഘങ്ങൾ, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ നേതൃത്വത്തിൽ 1200 ഏക്കർ സ്ഥലത്താണ് കൃഷിയിറക്കുന്നത്. സെപ്റ്റംബർ ഒന്നുമുതൽ ലോക്കൽ തലങ്ങളിൽ വിപണനകേന്ദ്രങ്ങൾ ആരംഭിക്കും. കർഷകർക്ക് ന്യായവില ഉറപ്പാക്കി ഉപഭോക്താവിന് ഗുണനിലവാരമുള്ള പച്ചക്കറി ഉൽപന്നങ്ങൾ ഇവിടെനിന്ന് ലഭിക്കും. ലോക്കൽതലങ്ങളിൽ കർഷകയോഗം ചേർന്ന് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും. വി.ജി. മോഹനൻ അധ്യക്ഷത വഹിച്ചു. കർഷകസംഘം ജില്ല സെക്രട്ടറി ജി. ഹരിശങ്കർ, ശ്രീകുമാർ ഉണ്ണിത്താൻ, കെ.എച്ച്. ബാബുജാൻ, ശ്രീകുമാരൻ തമ്പി, അഡ്വ. ഡി. പ്രിയേഷ് എന്നിവർ പങ്കെടുത്തു. ജില്ലയിൽ ആലപ്പുഴ ൈപ്രവറ്റ് ബസ് സ്റ്റാൻഡിന് സമീപം സ്ഥിര വിപണനകേന്ദ്രം അഡ്കോസിെൻറ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. വിവിധ ഏരിയകളിൽ കേന്ദ്രങ്ങൾ തുറക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ജില്ലയിൽ രൂപവത്കരിച്ച ജൈവപച്ചക്കറി സംഭരണ സംഘത്തിെൻറ നേതൃത്വത്തിൽ സഞ്ചരിക്കുന്ന സംഭരണ വിതരണം താമസിയാതെ ആരംഭിക്കുമെന്നും സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story