Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീടുകയറി ആക്രമണം;...

വീടുകയറി ആക്രമണം; നാലുപേർ അറസ്​റ്റിൽ

text_fields
bookmark_border
കറ്റാനം: ഭരണിക്കാവ് ഇലിപ്പക്കുളത്ത് മാരകായുധങ്ങളുമായി സി.പി.എം പ്രവര്‍ത്തകരുടെ വീടുകയറി സ്ത്രീകളെയടക്കം ആക്രമിച്ച കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടച്ചിറ ശ്രീഭവനത്തില്‍ ശ്രീമോന്‍ (21), ഇലിപ്പക്കുളം ദ്വാരകയില്‍ ശരത് (19), ഇലിപ്പക്കുളം തെക്കേവീട്ടില്‍ പടീറ്റതില്‍ ധനീഷ് (18), ഇലിപ്പക്കുളം ദ്വാരകയില്‍ സുരേഷ് (39) എന്നിവരെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. സി.പി.എമ്മുകാരായ ഇലിപ്പക്കുളം ആമ്പാടിയില്‍ പ്രസാദ്, പ്രസന്നൻ എന്നിവരുടെ വീടുകളിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ആക്രമണം നടന്നത്. മാരകായുധങ്ങളുമായി പ്രസാദി​െൻറ വീട്ടിലെത്തിയ പ്രതികള്‍ അസഭ്യം പറയുകയും ഭാര്യ ശാലിനിയെയും പ്രസാദി​െൻറ സഹോദരി പ്രസന്നയെയും അനുജന്‍ പ്രസന്നനെയും ഭാര്യ റീനയെയും ആക്രമിക്കുകയും അടിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. പ്രതികളില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. ആക്രമണത്തില്‍ പരിക്കേറ്റ ശാലിനി കായംകുളം ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story