Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 2:39 PM IST Updated On
date_range 16 July 2017 2:39 PM ISTശമ്പള പരിഷ്കരണസെമിനാർ നടപ്പാക്കണം^ എ.െഎ.ടി.യു.സി
text_fieldsbookmark_border
ശമ്പള പരിഷ്കരണസെമിനാർ നടപ്പാക്കണം- എ.െഎ.ടി.യു.സി കൊച്ചി: കേരള അഗ്രോ മെഷീനറി കോർപറേഷനിലെ തൊഴിലാളികളുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് എ.െഎ.ടി.യു.സി ജില്ല കൗൺസിൽ. 2012 മുതൽ നടപ്പാക്കേണ്ട ശമ്പള പരിഷ്കരണ കരാർ സർക്കാറിെൻറ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. കരാർ നടപ്പാക്കുന്നതിൽ കാലതാമസം വരുന്നതിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകൾ സമരം ആരംഭിച്ചു. പ്രസിഡൻറ് കെ.കെ. അഷ്റഫ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.എൻ. ഗോപി, എം.ടി. നിക്സൺ, കുമ്പളം രാജപ്പൻ, ടി.എൻ. ദാസ്, എം.പി. രാധാകൃഷ്ണൻ, ടി.എൻ. സോമൻ, കെ.കെ. സന്തോഷ്ബാബു, കെ.എ. ജോയ്, പി.ഒ. ആൻറണി എന്നിവർ സംസാരിച്ചു. നഴ്സസ് സമരത്തിനെതിരെ എസ്മ പ്രയോഗിക്കരുത് കൊച്ചി: സുപ്രീംകോടതിവിധി നടപ്പാക്കി നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് സി.പി.െഎ. (എം.എൽ) റെഡ്ഫ്ലാഗ് ആവശ്യപ്പെട്ടു. ഇ.എം.എസ്. മന്ത്രിസഭയുടെ കാലംമുതൽ ഇടതുപക്ഷ സർക്കാറുകൾ എടുത്ത തൊഴിൽസമരങ്ങളിൽ പൊലീസ് ഇടപെടില്ല എന്ന നിലപാടിനെ ഇൗ സർക്കാറും പിന്തുടരണമെന്നും സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story