Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 9:09 AM GMT Updated On
date_range 16 July 2017 9:09 AM GMTസിനിമാരംഗത്തെ മാഫിയാവത്കരണം തടയണം ^വെൽഫെയർ പാർട്ടി
text_fieldsbookmark_border
സിനിമാരംഗത്തെ മാഫിയാവത്കരണം തടയണം -വെൽഫെയർ പാർട്ടി കൊച്ചി: സിനിമാരംഗത്തെ മാഫിയാവത്കരണം തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല സമിതി. വ്യവസായം എന്ന നിലയ്ക്ക് സർക്കാറിെൻറ ഇടപെടലുകൾ ശക്തമാക്കണം. ജനപ്രതിനിധികളായ നടന്മാർ വിഷയത്തിൽ കൂടുതൽ പക്വത കാണിക്കണമായിരുന്നുവെന്ന് അധ്യക്ഷതവഹിച്ച ജില്ല പ്രസിഡൻറ് സമദ് നെടുമ്പാശ്ശേരി പറഞ്ഞു. ജില്ല ജനറൽസെക്രട്ടറി ജ്യോതിനിവാസ് പറവൂർ, സെക്രട്ടറിമാരായ ഷംസുദ്ദീൻ, മുസ്തഫ പള്ളുരുത്തി, വൈസ്പ്രസിഡൻറുമാരായ സോമൻ ജി. വെൺപുഴശേരി, അസൂറ ടീച്ചർ എന്നിവർ സംസാരിച്ചു. ധീവരരെ പട്ടികവിഭാഗത്തിൽ ഉൾപ്പെടുത്താൻ ആവശ്യം കൊച്ചി: ധീവരസമുദായത്തെ പട്ടികവിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് പ്രതിനിധിസമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.വി. മോഹനൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. സുഭാഷ് നായരമ്പലം, വൈസ് പ്രസിഡൻറ് കെ.ആർ. സുബ്രഹ്മണ്യൻ, പൂയപ്പിള്ളി രാഘവൻ, ടി.കെ. രാജൻ, അഡ്വ. രഞ്ജിത്ത്, ശ്രീനിവാസൻ, കോഴിക്കോട് അരുൺകുമാർ, എം.കെ. സുധാകരൻ തിരുവനന്തപുരം, സുനിൽ തൃശൂർ, കൈലാസൻ രാജപ്പൻ ആലപ്പുഴ, തറയിൽകടവ് ശശി കൊല്ലം, വേളിബാബു തിരുവനന്തപുരം എന്നിവർ സംസാരിച്ചു. നവംബർ നാലിന് എറണാകുളം മറൈൻ ഡ്രൈവിൽ സംസ്ഥാനസമ്മേളനം നടത്താൻ തീരുമാനിച്ചു.
Next Story