Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_righter chn7...

er chn7 മത്സ്യബന്ധനത്തിനിടെ യന്ത്രം നിലച്ചു; വള്ളം കടല്‍ഭിത്തിയിലിടിച്ച് തകര്‍ന്നു

text_fields
bookmark_border
മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ വള്ളം കടൽ ഭിത്തിയിലിടിച്ച് തകര്‍ന്നു. എൻജിന്‍ നിലച്ച വള്ളം ശക്തമായ തിരയിലകപ്പെട്ട് കടല്‍ഭിത്തിയിലിടിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് മൂന്നോടെ ഫോര്‍ട്ട്കൊച്ചി ദ്രോണാചാര്യക്ക് സമീപത്തെ അഴിമുഖത്താണ് സംഭവം. മാനാശ്ശേരി ഊട്ട്പറമ്പില്‍ സില്‍വസ്റ്ററി​െൻറ മേരി മാതായെന്ന ഇരട്ട എൻജിന്‍ വള്ളമാണ് തകര്‍ന്നത്. വള്ളത്തിലുണ്ടായിരുന്ന ഒമ്പത് തൊഴിലാളികളെയും കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മ​െൻറും ചേര്‍ന്ന് രക്ഷപ്പെടുത്തി. അനീഷ്, മൈക്കിള്‍, തോമസ്, സേവ്യര്‍, ലൂയിസ്, ഷെയ്‌ക്, ഹെന്‍ട്രി, ജോഷി, പീറ്റര്‍ എന്നിവരാണ് രക്ഷപ്പെട്ടത്. വല ഭാഗികമായി നശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നു. തകര്‍ന്ന വള്ളം പിന്നീട് മറൈന്‍ എന്‍ഫോഴ്സ്മ​െൻറ് ബോട്ട് വലിച്ച് കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കോസ്റ്റല്‍ പൊലീസ് സി.െഎ ടി.എം. വര്‍ഗീസ്, എ.എസ്.ഐ മോഹന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഗില്‍ബെര്‍ട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story