Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 2:37 PM IST Updated On
date_range 16 July 2017 2:37 PM ISTപരിസ്ഥിതി പുരസ്‌കാരം
text_fieldsbookmark_border
കൊച്ചി: വേള്‍ഡ് മലയാളി കൗണ്‍സിലും ഗ്ലോബല്‍ എന്‍വയൺമെൻറ്, യു.എൻ.ഒയുടെ പരിസ്ഥിതി കൗണ്‍സിലുകളും സംയുക്തമായി ആഗോള പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച മികച്ച പദ്ധതികള്‍ക്ക് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നു. കോളജ് വിദ്യാര്‍ഥികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, വ്യക്തികള്‍, -സ്ഥാപനങ്ങള്‍, ദൃശ്യമാധ്യമം, അച്ചടി മാധ്യമം എന്നിങ്ങന്നെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. ഒന്നാം സ്ഥാനത്തിന് ഒരുലക്ഷം രൂപ സമ്മാനമായി നല്‍കും. യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് 75,000, 50,000 രൂപയും നൽകുമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ ഐസക് പട്ടാണിപറമ്പില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വേള്‍ഡ് മലയാളി പരിസ്ഥിതി കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ശിവന്‍ മഠത്തില്‍, ടി.പി. വിജയന്‍, ജോണി കുരുവിള, സിറിയക് തോമസ്, ജലാലുദ്ദീന്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story