Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 2:37 PM IST Updated On
date_range 16 July 2017 2:37 PM ISTവൈജിത് ദേവിന് ചികിത്സ സഹായവുമായി യുവാക്കളുടെ കൂട്ടായ്മ
text_fieldsbookmark_border
കൊച്ചി: പിഞ്ചുകുഞ്ഞിെൻറ മജ്ജ മാറ്റിെവക്കല്‍ ശസ്ത്രക്രിയക്ക് ചികിത്സ സഹായവുമായി യുവാക്കളുടെ കൂട്ടായ്മ. പ്രതീഷ്--ഹരിത ദമ്പതികളുടെ ഒന്‍പതുമാസം പ്രായമുള്ള മകൻ വൈജിത് ദേവാണ് രോഗബാധിതനായി കഴിയുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴി ഒരുമാസം കൊണ്ട് സമാഹരിച്ച 24 ലക്ഷം രൂപ എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ മാതാപിതാക്കള്‍ക്ക് കൈമാറി. രക്താര്‍ബുദത്തെ തുടര്‍ന്ന് മജ്ജ മാറ്റിെവക്കാൻ ചികിത്സക്ക് 32 ലക്ഷത്തോളം രൂപയാണ് ആവശ്യമുള്ളത്. കൂലിപ്പണിക്കാരനായ പിതാവ് പറവൂര്‍ മന്നം സ്വദേശി പ്രതീഷ് തുക കണ്ടെത്താനാകാതെ വിഷമിച്ചഘട്ടത്തിൽ, കൊല്ലം അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ 20 പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ 'എ.ഐ.സി.ടി ബട്‌സ് ഓഫ് ബ്ലീഡ്‌സ്' വൈജിത്തിനായി ഒരുമിച്ചത്. ആഴ്ചതോറും ഏഴായിരം രൂപ ചെലവുവരുന്ന ഡയാലിസിസിെൻറ ബലത്തിലാണ് ഇപ്പോള്‍ ജീവൻ നിലനിർത്തുന്നത്. എട്ട് ലക്ഷം രൂപകൂടി കണ്ടെത്തിയാല്‍ വൈജിത്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കും. മാതാവ് ഹരിതയുടെ മജ്ജയാണ് കുട്ടിക്ക് െവച്ചുപിടിപ്പിക്കുന്നത്. ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടിലാണ് വൈജിത്തുമായി പ്രതീഷ്-ഹരിത ദമ്പതികള്‍ താമസിക്കുന്നത്. ചികിത്സ കഴിഞ്ഞാല്‍ വൈജിത്തിന് താമസിക്കാന്‍ ചെറിയ ഭവനംകൂടി നിര്‍മിച്ച് നല്‍കാനുള്ള ശ്രമം ആരംഭിച്ചതായി യുവാക്കളുടെ കൂട്ടായ്മയെ പ്രതിനിധാനംചെയ്ത് എ.ആര്‍. പ്രവീണ്‍, കെ. സന്ദീപ് എന്നിവര്‍ അറിയിച്ചു. ചികിത്സ ധനസമാഹരണത്തിന് വൈജിത് ദേവ് സഹായ സമിതിക്ക് രൂപംനൽകിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 36718745513, ഐ.എഫ്.എസ് കോഡ്: എസ്ബി.ഐ.എന്‍ 0009485.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story