Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 2:37 PM IST Updated On
date_range 16 July 2017 2:37 PM ISTവൃത്തിഹീന നിലയിൽ പ്രവർത്തിച്ച 27 സ്ഥാപനത്തിന് നോട്ടീസ്
text_fieldsbookmark_border
കൊച്ചി: പകർച്ചവ്യാധി പിടിമുറുക്കുമ്പോൾ ജില്ലയിൽ പരിശോധനകൾ ശക്തമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്. വൃത്തിഹീന ചുറ്റുപാടിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ ഉൾപ്പെടെ ഭക്ഷ്യവിതരണ കേന്ദ്രങ്ങൾക്കെതിരെ നടപടിെയടുത്തു. ജൂണിൽ ജില്ലയിലെ 119 ഭക്ഷ്യകേന്ദ്രത്തിൽ പരിശോധന നടത്തി. വൃത്തിഹീനവും മതിയായ മാലിന്യസംസ്കരണ സംവിധാനവുമില്ലാത്ത 27 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഹോട്ടലുകൾ മതിയായ സംവിധാനങ്ങൾ ഉറപ്പാക്കിയശേഷം ഭക്ഷ്യസുരഷ ഓഫിസർ മുമ്പാകെ റിപ്പോർട്ട് ചെയ്യണം. 89 ഭക്ഷണ വ്യാപാരകേന്ദ്രങ്ങളിലെ സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചു. ലാബ് റിപ്പോർട്ട് പ്രകാരം ഇതിൽ നാലുസ്ഥാപനങ്ങളിൽനിന്ന് പിഴ ഇൗടാക്കി. കൂടാതെ, തെളിവ് എന്ന നിലയിൽ 30 സാമ്പിളും ശേഖരിച്ചു. 14 ഭക്ഷ്യസുരക്ഷ ഓഫിസർമാരുടെ നേതൃത്വത്തിൽ നാല് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധനയെന്ന് അസി. ഭക്ഷ്യസുരക്ഷ കമീഷണർ കെ.വി. ഷിബു 'മാധ്യമ'ത്തോട് പറഞ്ഞു. നഗരത്തിലെ തട്ടുകടകൾക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ കലക്ടർ നേരിട്ട് നടപടിയെടുത്തിരുന്നു. കളമശ്ശേരി, തൃക്കാക്കര, ആലുവ മുനിസിപ്പൽ പ്രദേശങ്ങളിലാണ് കൂടുതൽ പ്രശ്നങ്ങൾ ജില്ല ഭരണകൂടം കണ്ടെത്തിയത്. ഇതുപ്രകാരം േമയിൽതന്നെ ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവ ഉൾപ്പെടെ 79 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിരുന്നു. ഇൗ മാസവും രോഗങ്ങൾക്ക് കുറവില്ലാത്ത സാഹചര്യത്തിൽ ജില്ല ഭരണകൂടവും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധനകൾ ശക്തമാക്കി. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story