Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 2:37 PM IST Updated On
date_range 16 July 2017 2:37 PM ISTകൊലക്കേസുകളിൽവരെ നടപടിയിെല്ലന്ന്; പൊലീസിനെതിരെ ഒറ്റയാൾ പ്രതിഷേധം
text_fieldsbookmark_border
അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിെൻറ ജാമ്യാപേക്ഷ ഏവരും ഉറ്റുനോക്കിയിരിക്കെ കോടതി പരിസരത്ത് പൊലീസിനെതിരെ ഒറ്റയാൾ പ്രതിഷേധം. കൊലക്കേസുകളിൽവരെ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പൊലീസിനെ രൂക്ഷമായി വിമർശിക്കുന്ന കുപ്പായമണിഞ്ഞ് എടയാർ ബിനാനിപുരം സ്രാമ്പിക്കൽ വീട്ടിൽ ഡേവീസാണ് പ്രതിഷേധിച്ചത്. പൊലീസും മാധ്യമപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിങ്ങിനിറഞ്ഞ അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിസരമാണ് പ്രതിഷേധവേദിയായത്. നാട്ടുകാരനായ യുവാവിെൻറ മരണം സംബന്ധിച്ച കേസ് എഴുതിത്തള്ളിയതടക്കം നിരവധി കേസിൽ പൊലീസ് സ്വീകരിച്ച നടപടി, ഡ്രൈവറായ ഡേവീസ് ചോദ്യം ചെയ്തു. നാട്ടുകാരാനായ സനുവിനെ (38) ഏഴുവർഷം മുമ്പ് വാടക ഗുണ്ടകൾ കൊലപ്പെടുത്തി കളമശ്ശേരി എൻ.എ.ഡി റോഡിലെ റെയിൽേവയുടെ കുറ്റിക്കാട്ടിൽ തള്ളിയെന്നാണ് ഡേവീസ് പറയുന്നത്. ഇതുസംബന്ധിച്ച് ബന്ധുക്കൾ പരാതി നൽകിയെങ്കിലും പൊലീസിെൻറ ഭാഗത്തുനിന്ന് നീതി ലഭിച്ചില്ല. 2001ൽ ബിനാനിപുരത്ത് കരിങ്കല്ലിൽ കെട്ടിയനിലയിൽ എടയാറ്റ്ചാൽ പാടത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവവും പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്നാണ് ആരോപണം. വഴിത്തർക്കത്തിെൻറ പേരിൽ രണ്ട് യുവാക്കളെ ഗുണ്ടകൾ കൊലപ്പെടുത്തിയ കേസിലും തുടർനടപടിയുണ്ടായില്ലെന്നും ഡേവീസ് ചൂണ്ടിക്കാട്ടുന്നു. കേസുകൾ സംബന്ധിച്ച് കോടതിയെ സമീപിച്ച് വരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story