Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 2:35 PM IST Updated On
date_range 16 July 2017 2:35 PM ISTകളമ്പുക്കാവിൽ ആൽമരം വീണു
text_fieldsbookmark_border
പിറവം: കളമ്പുക്കാവ് ക്ഷേത്രത്തിന് മുന്നിൽ പതിറ്റാണ്ടുകളായി നിന്നിരുന്ന കൂറ്റൻ ആൽമരം കനത്ത കാറ്റിലും മഴയിലും കടപുഴകി. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30ഒാടെയാണ് സംഭവം. കുട്ടികളും യാത്രക്കാരും കടത്തുകടവിലേക്ക് പോകുന്ന വഴിയിലേക്കാണ് മറിഞ്ഞത്. സമീപത്തായി ഏതാനും കടകളുംഒാേട്ടാസ്റ്റാൻഡുമുണ്ടെങ്കിലും എതിർദിശയിലേക്ക് വീണതുകൊണ്ട് ആർക്കും പരിക്കില്ല. സമീപത്തെ എൻ.എസ്.എസ് കരയോഗ മന്ദിരത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. എൽ.പി സ്കൂളിന് ശൗചാലയം നിർമിച്ചു പിറവം: റോട്ടറി ക്ലബ് നടപ്പാക്കുന്ന വിവിധ സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായി എടയ്ക്കാട്ടുവയൽ കാനായിക്കോട് എൽ.പി സ്കൂളിന് ശൗചാലയം നിർമിച്ചു നൽകി. പഞ്ചായത്ത് പ്രസിഡൻറ് ജെസി രാജു ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക മഹിബ മാണിക്കുഞ്ഞ്, പി.ടി.എ പ്രസിഡൻറ് സീത,റോട്ടറി ക്ലബ് ഭാരവാഹികളായ പോൾ ജെ. ഇലവുംപറമ്പിൽ, അലക്സ് മാണി മംഗലത്ത്, ജിമ്മി ചാക്കപ്പൻ, ജോളി ജോൺ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story