Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാവിനോദിനിയിൽ...

വിദ്യാവിനോദിനിയിൽ തയ്യൽ പരിശീലനം ആരംഭിച്ചു

text_fields
bookmark_border
(പടം ea53 vidyavinodini) ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനിയുടെയും എടത്തല എസ്.ഒ.എസി​െൻറയും ആഭിമുഖ്യത്തിൽ നിർധനരായ വനിതകൾക്ക് തയ്യൽ പരിശീലന പരിപാടി ആരംഭിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡൻറ് എ.സി. ജോസ് അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എം.കെ. അബ്‌ദുല്ലക്കുട്ടി, എസ്.ഒ.എസ് അസി. ഡയറക്ടർ കെ.എൽ. ജോർജ്, ലൈബ്രറി സെക്രട്ടറി എസ്.എ.എം. കമാൽ, ഡോ.സി.ജെ. വർഗീസ് എന്നിവർ സംസാരിച്ചു. ലൈബ്രറി വനിതാവേദി സെക്രട്ടറി ടി.എ. സിന്ധു സ്വാഗതവും എസ്.ഒ.എസ് കോഓഡിനേറ്റർ എൻ.ബി. സൗമ്യ നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻ ea53 vidyavinodini അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനിയുടെയും എടത്തല എസ്.ഒ.എസി​െൻറയും സംയുക്താഭിമുഖ്യത്തിൽ നിർധനരായ വനിതകൾക്കായി ആരംഭിച്ച തയ്യൽ പരിശീലന പരിപാടി കീഴ്മാട് ഗ്രാമപഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story