Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 2:33 PM IST Updated On
date_range 16 July 2017 2:33 PM ISTഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ആധുനിക പരിശീലന സൗകര്യങ്ങള്‍ ലഭ്യമാക്കണ ^ഇബ്രാഹീം കുഞ്ഞ് എം.എൽ.എ
text_fieldsbookmark_border
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ആധുനിക പരിശീലന സൗകര്യങ്ങള്‍ ലഭ്യമാക്കണ -ഇബ്രാഹീം കുഞ്ഞ് എം.എൽ.എ പടം ea51 alfa) ആലുവ: ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സര്‍ക്കാര്‍ ആധുനിക പരിശീലന സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന് ഇബ്രാഹീം കുഞ്ഞ് എം.എൽ.എ ആവശ്യപ്പെട്ടു. കളമശ്ശേരിയിലെ അല്‍ഫ പീഡിയാട്രിക് റിഹാബിലിറ്റേഷന്‍ സെൻറർ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കിഴക്കേ കടുങ്ങല്ലൂരില്‍ ആരംഭിച്ച 'അല്‍ഫ ലേണിങ് െഡവലപ്മെൻറ് സെൻറര്‍' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണ സ്കൂളുകളിലേക്ക് ഭിന്നശേഷിയുള്ള കുട്ടികളെ അയക്കുമ്പോള്‍ പല സ്ഥാപനത്തിലും നിലവിെല ക്ലാസ്മുറികളും ടോയ്‌ലറ്റുകളും സൗകര്യപ്രദമല്ലെന്നതും ആയമാരുടെ ലഭ്യതക്കുറവും പ്രശ്നമാണ്. ഇത്തരം കുട്ടികളെ പരിശീലിപ്പിക്കാന്‍ വേണ്ട റിസോഴ്സ് റൂമുകളും പരിശീലനം ലഭിച്ച പ്രത്യേക അധ്യാപകരും വളരെ പരിമിതമാണ്. ഇതിന് നിലവിെല സ്കൂളുകളിലെ റിസോഴ്സ് റൂമുകളും ബഡ്സ് സ്കൂളുകളും സജ്ജമാകേണ്ടതുണ്ടെന്നും സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും എം.എൽ.എ അഭ്യർഥിച്ചു. അങ്കമാലി ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ലീന റിയാസ് വിശിഷ്ടാതിഥിയായിരുന്നു. വാര്‍ഡ് അംഗങ്ങളായ അനില്‍, ജയന്‍, അല്‍ഫ പീഡിയാട്രിക് റിഹാബിലിറ്റേഷന്‍ സെൻറര്‍ ഫൗണ്ടര്‍ അനസ് കെ. കബീര്‍, ഡയറക്ടര്‍ ഷാനി അനസ്, ലേണിങ് സെൻറര്‍ ഹെഡ് നാദിയ റിജാസ്, റോട്ടറി ക്ലബ് ഭാരവാഹികളായ റോയ്, ഫൈസല്‍ ഖാദര്‍, ആലുവ മര്‍ച്ചൻറ് അസോസിയേഷന്‍ പ്രസിഡൻറ് നസീര്‍ ബാബു, പീഡിയാട്രീഷന്‍ ഡോ. അനസ്, അല്‍ഫ ടീം അംഗം എ.ജെ. റിജാസ് എന്നിവര്‍ സംസാരിച്ചു. ക്യാപ്‌ഷൻ ea51 alfa ആലുവ കിഴക്കേ കടുങ്ങല്ലൂരില്‍ അല്‍ഫ ലേണിങ് െഡവലപ്മെൻറ് വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story