Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 2:33 PM IST Updated On
date_range 16 July 2017 2:33 PM ISTപഞ്ചായത്ത് ഓഫിസ് മാർച്ചും ധർണയും
text_fieldsbookmark_border
ആലങ്ങാട്: ക്ഷേമ പെൻഷൻ പദ്ധതി മരവിപ്പിച്ച നടപടി, റേഷൻ കാർഡിലെ ക്രമക്കേട്, തൊഴിലുറപ്പ് പദ്ധതിയിലെ അട്ടിമറി തുടങ്ങിയ പ്രശ്നങ്ങളിൽ പ്രതിഷേധിച്ച് കരുമാല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. പെൻഷൻ പദ്ധതിയും തൊഴിലുറപ്പും അട്ടിമറിച്ചാൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് എ.എം. അലി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൻ സെക്രട്ടറി കെ.വി. പോൾ, ബ്ലോക്ക് ഭാരവാഹികളായ കെ.ആർ. നന്ദകുമാർ, പി.എ. സക്കീർ, എ.എൻ. ഉണ്ണികൃഷ്ണൻ, റഷീദ് കൊടിയൻ, കുഞ്ഞുമോൻ വിലങ്ങിൽ, കെ.വി. ദാമോദരപിള്ള, വി.ഐ. കരീം, കെ.വി. ബാലകൃഷ്ണൻ, എ.ബി. അബ്ദുൽ ഖാദർ, എ.എം. അബു, ബീന ബാബു, സൈഫുന്നിസ, കെ.സി. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. എ.എം. അബു സ്വാഗതവും കെ.എം. ലൈജു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story