Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 9:01 AM GMT Updated On
date_range 16 July 2017 9:01 AM GMTകെ.ആർ.എൽ.സി.എ ജനറൽ അസംബ്ലി
text_fieldsbookmark_border
കൊച്ചി: പിന്നാക്ക സമുദായങ്ങൾ ഉന്നത വിദ്യാഭ്യാസരംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. പാലാരിവട്ടം പി.ഒ.സിയിൽ ആരംഭിച്ച കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ 30ാം ജനറൽ അസംബ്ലിയിൽ സിവിൽ സർവിസ് ഗ്രൂമിങ് േപ്രാഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിവ്യബലിക്ക് വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ മുഖ്യകാർമികത്വം വഹിച്ചു. 'കേരള ലത്തീൻ സഭയുടെ ദശവത്സര ദർശനരേഖ'യുടെ കരട് മോൺ. ജയിംസ് കുലാസ് അവതരിപ്പിച്ചു. ജോസഫ് ജൂഡും പ്ലാസിഡ് ഗ്രിഗറിയും അവലോകനം നടത്തി. ആർക്കിടെക്ട് ബിനീഷ്, കൺവീനർ ഷാജി ജോർജ്, ഡോ. ഗ്രിഗറി ആർബി, ഫാ. തോമസ് തറയിൽ, ജനറൽ ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ എന്നിവർ സംസാരിച്ചു. ഞായറാഴ്ച ഉച്ചക്ക് 12നു ചേരുന്ന സമാപന സമ്മേളനത്തിൽ മതബോധന സ്കോളർഷിപ്പുകൾ വിതരണം ചെയ്യും.
Next Story