Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമറ്റൂർ^എയർപോർട്ട് റോഡ്...

മറ്റൂർ^എയർപോർട്ട് റോഡ് തകർന്നു; ഗതാഗത ദുരിതം

text_fields
bookmark_border
മറ്റൂർ-എയർപോർട്ട് റോഡ് തകർന്നു; ഗതാഗത ദുരിതം കാലടി: മറ്റൂർ-എയർപോർട്ട് റോഡ് തകർന്നതോടെ ഇതുവഴി ഗതാഗതം ദുരിതമായി. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. ടിപ്പർപോലുള്ള ഭാരവാഹനങ്ങളുടെ യാത്രയും അമിതവേഗത്തിലെത്തി പെട്ടെന്ന് നിർത്തുകയും ചെയ്യുന്നതുമാണ് റോഡ് പെട്ടെന്ന് പൊളിയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. മനക്കപ്പടി ഭാഗത്ത് രൂപപ്പെട്ട കുഴിയിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് നിത്യസംഭവമായിട്ടുണ്ട്. അപകടത്തിൽപെടുന്നതിൽ ഏറെയും ഇരുചക്രവാഹനങ്ങളാണ്. റോഡിലെ വെള്ളക്കെട്ട് അപകടസാധ്യത വർധിപ്പിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കുഴികൾ മൂടി ടാറിങ് നടത്താൻ അധികൃതർ തയാറായില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് ഐ.എൻ.ടി.യു.സി യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി ബാലു ജി. നായർ പറഞ്ഞു. പ്രതിഷേധ ധർണ സംഘടിപ്പിച്ചു കാലടി: റേഷൻകാർഡിലെ അപാകതകൾ പരിഹരിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക നൽകുക, ക്ഷേമ പെൻഷനുകൾ ഉടനടി വിതരണം ചെയ്യുക, പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീമൂലനഗരം ജങ്ഷനിൽ പ്രതിഷേധ ധർണ നടത്തി. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.വി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ അഡ്വ. പി.എൻ. ഉണ്ണികൃഷ്ണൻ, എം.ജെ. ജോമി, പഞ്ചായത്ത് പ്രസിഡൻറ് അൽഫോൻസ വർഗീസ്, വൈസ് പ്രസിഡൻറ് കെ.സി. മാർട്ടിൻ, ബ്ലോക്ക് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി, വി.പി. സുകുമാരൻ, പി.സി. സുരേഷ്കുമാർ, കെ.എ. ജോണി, പി.എസ്. മനോജ്കുമാർ, പി.കെ. സിറാജ്, സുരേഷ് കുളങ്ങര, വി.എം. ഷംസുദ്ദീൻ, ലിേൻറാ പി. ആൻറു എന്നിവർ സംസാരിച്ചു. ചിത്രം--55-- ശ്രീമൂലനഗരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS
Next Story