Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 2:31 PM IST Updated On
date_range 16 July 2017 2:31 PM ISTകൊച്ചി മണ്ഡലത്തിെൻറ സമഗ്ര വികസനം ലക്ഷ്യം ^എം.എൽ.എ
text_fieldsbookmark_border
കൊച്ചി മണ്ഡലത്തിെൻറ സമഗ്ര വികസനം ലക്ഷ്യം -എം.എൽ.എ മട്ടാഞ്ചേരി: കൊച്ചി മണ്ഡലത്തിലെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള വികസനപ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് കെ.ജെ. മാക്സി എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കുടിവെള്ളം, പാർപ്പിടം, റോഡ്, വിദ്യാഭ്യാസം അടക്കമുള്ള വികസന പ്രവർത്തനങ്ങൾക്കാണ് മുൻഗണന. കുടിവെള്ളക്ഷാമം രൂക്ഷമായ പശ്ചിമകൊച്ചിയിൽ ആറുകോടിയുടെ പദ്ധതിയാണ് നടപ്പാക്കിയത്. തോപ്പുംപടി മുതൽ കരുവേലിപ്പടി പമ്പുഹൗസ് വരെ പൈപ്പിടൽ നടപടി പൂർത്തിയായതായും അദ്ദേഹം പറഞ്ഞു. കരുവേലിപ്പടി ആശുപത്രി വികസനത്തിന് 175 കോടി, ഫോർട്ട് കൊച്ചി ഗവ. ഇ.എം.ജി.എച്ച്.എസ്.എസ് സ്കൂളിനെ മികവിെൻറ കേന്ദ്രമാക്കുന്നതിന് അഞ്ചുകോടി, ചെല്ലാനം ഫിഷിങ് ഹാർബർ വികസനത്തിന് നബാർഡ് പദ്ധതിയിൽ 12 കോടി, മട്ടാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിന് സ്കൂൾ ബസ്, കൊച്ചി ബിനാലെ സ്ഥിരം വേദിക്ക് രണ്ടുകോടി എന്നിവ അനുവദിച്ചു. കബ്രാൾ യാർഡ്, ആസ്പിൻവാൾ സമുച്ചയം ഉൾപ്പെടെ അഞ്ച് ഏക്കർ സർക്കാർ ഏറ്റെടുത്തു. കാട്ടിപ്പറമ്പ് ഭാഗത്തുനിന്ന് പള്ളുരുത്തിയുമായി ബന്ധിപ്പിക്കുന്ന കളത്തറ പാലത്തിന് 134 ലക്ഷം അനുവദിച്ച് പണി പുേരാഗമിക്കുന്നു. കാട്ടിപ്പറമ്പ് കളത്തറ റോഡ് പുനർനിർമാണത്തിന് 61 ലക്ഷം, ടൗൺ ഹാൾ റോഡിൽ കാനയും ടാറിങ്ങിന് 47.5 ലക്ഷം, ജവഹർ റോഡ് വെളി ദ്രോണാചാര്യ ജങ്ഷനിൽ ഇൻറർലോക്കിങ് ടൈൽ വിരിക്കാൻ 91.5 ലക്ഷം, കുമ്പളങ്ങി-എഴുപുന്ന റോസ് ടാറിങ്ങിന് 10 കോടി, പാണ്ടിക്കുടി- ചെല്ലാനം റോഡിൽ സംരക്ഷണഭിത്തി, കാന പണിയാൻ 44.78 ലക്ഷം രൂപയും അനുവദിച്ചു. വാർത്തസമ്മേളനത്തിൽ സി.പി.എം ഏരിയ സെക്രട്ടറിമാരായ കെ.എം. റിയാദ്, പി.എ. പീറ്റർ, ഏരിയ കമ്മിറ്റി അംഗമായ ബി.ഹംസ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story