Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 2:31 PM IST Updated On
date_range 16 July 2017 2:31 PM ISTലൈബ്രറി ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
പട്ടിമറ്റം: കുമ്മനോട് യു.പി സ്കൂളിൽ വൈസ്മെൻസ് ക്ലബിെൻറ സഹായത്തോടെ നിർമിച്ച ലൈബ്രറി വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് വർഗീസ് പി. ഐസക് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജോളി ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈജ അനിൽ, വൈസ്മെൻ ഇൻറർനാഷനൽ റീജനൽ ഡയറക്ടർ ജോസ് നെറ്റിക്കാൻ, എം.പി. ജോസഫ്, ബാബു ജോൺ, ഹനീഫ കുഴുപ്പിള്ളി, കെ.എം. വീരാക്കുട്ടി, പ്രധാനാധ്യാപകൻ പി.എച്ച്. കുഞ്ഞുമുഹമ്മദ്, ലില്ലിക്കുട്ടി എന്നിവർ സംബന്ധിച്ചു. ധർണ നടത്തി പള്ളിക്കര: കുന്നത്തുനാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക ഉടൻ നൽകുക, ജോലിസ്ഥിരത ഉറപ്പുവരുത്തുക, സംസ്ഥാന സർക്കാറിെൻറ തൊഴിലാളിവിരുദ്ധ നിലപാട് തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ധർണ വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എ. വർഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.പി. അബൂബക്കർ, കെ.പി. തങ്കപ്പൻ, കെ.കെ. രമേശൻ, എം.കെ. വർഗീസ്, ടി.വി. ശശി, പി.ഡി. സന്തോഷ്കുമാർ, സബിത അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story