Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:01 AM GMT Updated On
date_range 16 July 2017 8:01 AM GMTസിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
കൊച്ചി: പാലാരിവട്ടം കൊച്ചിൻ വേവ്സിെൻറ സിൽവർ ജൂബിലി ആഘോഷം എറണാകുളം ടൗൺഹാളിൽ സംഗീതസംവിധായകൻ ഇഗ്നേഷ്യസ് ഉദ്ഘാടനംചെയ്തു. സംഗീതരംഗത്ത് 40 വർഷം പൂർത്തീകരിച്ച കലാകാരന്മാരെ ആദരിച്ചു. ബിജിബാൽ, കലാഭവൻ അൻസാർ, ജസ്റ്റിൻ ചാക്കോ, ദേവസൂര്യ, കെ.എം. ഉദയൻ, രേണുക ഗിരിജൻ, തോപ്പിൽ ആേൻറാ, കലാഭവൻ സാബു, കൊച്ചിൻ മൻസൂർ, കൃതിക സുബ്രഹ്മണ്യൻ, കലാഭവൻ പ്രസാദ്, ജിസ്മോൻ, ഗോവിന്ദൻകുട്ടി, വിശാൽ വൽസൻ എന്നിവർ സംസാരിച്ചു. തുടർന്ന് വൃക്ഷത്തൈകളുടെ വിതരണവും മെഗാഷോയും സംഘടിപ്പിച്ചു. മോഷ്ടാവ് പിടിയിൽ കൊച്ചി: സൈക്കിളിൽ കറങ്ങിനടന്ന് നഗരത്തിലെ വിവിധ ഷോപ്പുകളിൽനിന്ന് മൊബൈൽ ഫോണുകളും തുണിത്തരങ്ങളും ലോട്ടറിയും മോഷ്ടിക്കുന്നത് പതിവാക്കിയ ആൾ പിടിയിൽ. എളംകുളം പ്ലാവുംമൂട്ടിൽ ജോയിയാണ് (47) എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് സെൻട്രൽ പൊലീസിെൻറ പിടിയിലായത്. എറണാകുളം അസി. കമീഷണർ കെ. ലാൽജി, സെൻട്രൽ സി.െഎ എ. അനന്തലാൽ, എസ്.െഎ ജോസഫ് സാജൻ, എ.എസ്.െഎ അരുൾ, സി.പി.ഒ മാരായ ഇഗ്നേഷ്യസ്, സുധീർബാബു, ഹരികൃഷ്ണൻ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story