Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 6:36 PM IST Updated On
date_range 15 July 2017 6:36 PM ISTദിലീപ് അനുകൂല തരംഗം തീർക്കാൻ െഫ്ലക്സ് പ്രചാരണവും
text_fieldsbookmark_border
ആലുവ : 'ഇപ്പോള്‍ നിങ്ങള്‍ക്ക് ഇദ്ദേഹത്തെ കളിയാക്കാം കൂക്കിവിളിക്കാം. പക്ഷേ ഈ കേസില്‍ ഇദ്ദേഹത്തെ മനപ്പൂർവം ആരെങ്കിലും പെടുത്തിയതാണെങ്കില്‍ പിന്നെ നിങ്ങള്‍ കാണാന്‍ പോകുന്നത് ജനപ്രിയെൻറ രാജകീയ റീ എൻട്രിയായിരിക്കും. ദിലീപ് എന്ന കലാകാരനെ കുറ്റവാളിയായി ഇന്ത്യൻ ജുഡീഷ്യറി തീരുമാനിക്കുന്നതുവരെ പിന്തുണക്കുന്നു'- ആലുവ പൊലീസ് ക്ലബിന് മുന്നിൽ 'മണപ്പുറം ബോയ്സി'െൻറ പേരിൽ സ്ഥാപിച്ച ഫ്ലക്സിലെ വാചകങ്ങളാണിത്. ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാൻ സാമൂഹിക മാധ്യമങ്ങളിലടക്കം ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും വേഷം കെട്ടിയവരുടെ തിരക്കാണ്. അറസ്‌റ്റിനെ തുടര്‍ന്ന് നഷ്ടമായ താരത്തിെൻറ പ്രതിച്ഛായയും മൂല്യവും തിരിച്ചുപിടിക്കലാണ് ലക്ഷ്യം. ഇതിനായി ചില പി.ആർ. ഏജൻസികൾ കരാറെടുത്ത് പ്രവർത്തിക്കുന്നതായാണ് വിവരം. ആലുവ പൊലീസ് ക്ലബിന് മുന്നിൽ കഴിഞ്ഞ ദിവസമാണ് ദിലീപിന് പിന്തുണ അറിയിച്ച് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. കേസില്‍ ദിലീപിെൻറ പങ്കിനെ കുറിച്ച് സൂചനകള്‍ വന്നതുമുതല്‍ അദ്ദേഹത്തിനെതിരെ പൊതുവികാരം രൂപപ്പെട്ടിരുന്നു. അറസ്റ്റോടെ ഇത് കൂക്കിവിളികളിലേക്കും അസഭ്യവർഷത്തിലേക്കും നീങ്ങി. സ്വന്തം നാടായ ആലുവയിലാണ് ഇതിെൻറ അലയൊലികള്‍ ആദ്യം ഉയർന്നത്. ദിലീപ് അറസ്‌റ്റിലായ രാത്രിതന്നെ ആലുവയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. കോടതിയിൽ ഹാജരാക്കുേമ്പാഴും തെളിവെടുപ്പിനെത്തിക്കുേമ്പാഴും കൂക്കിവിളിയോടെയാണ് ജനക്കൂട്ടം എതിരേൽക്കുന്നത്. ഇതെല്ലാം മറികടക്കാനാണ് സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പ്രചാരണം. രണ്ട് ദിവസമായി സാമൂഹിക മാധ്യമങ്ങളില്‍ ദിലീപ് അനുകൂല പോസ്റ്റുകള്‍ വ്യാപകമാണ്. ഇതിന് പിന്നാലെയാണ് ദിലീപ് അനുകൂല പ്രചാരണം തെരുവുകളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ദിലീപിെൻറ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമാണ് ഇതിനു പിന്നിലെന്നാണ് സംശയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story