Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 1:04 PM GMT Updated On
date_range 15 July 2017 1:04 PM GMTഹജ്ജ് ക്യാമ്പ് സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsbookmark_border
ആലുവ: സംസ്‌ഥാന ഹജ്ജ് കമ്മിറ്റിയുടെ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിെൻറ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാൻ സ്വാഗതസംഘം രൂപവത്കരിച്ചു. മന്ത്രി കെ.ടി. ജലീല്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സ്വാഗതസംഘം രൂപവത്കരിച്ചത്. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് ആഗസറ്റ് 12ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്ര ഹജ്ജ് കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ മുഖ്യാതിഥിയായി ക്ഷണിക്കുമെന്നും മന്ത്രി അറിയിച്ചു. 13ന് രാവിലെ ഏഴിന് ആദ്യ ഹജ്ജ് വിമാനം ഫ്ലാഗ് ഓഫ് ചെയ്യും. ക്യാമ്പ് ആഗസ്‌റ്റ് 26 വരെ ഉണ്ടാകും. 300 പേര്‍ക്ക് യാത്ര ചെയ്യാവുന്ന മൂന്നു വിമാനമാണ് ദിനംപ്രതി ചാര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വാഗതസംഘം മുഖ്യ രക്ഷാധികാരിയായി മന്ത്രി കെ.ടി. ജലീൽ, മറ്റ് രക്ഷാധികാരികളായി എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ്, ഇന്നസെൻറ്, പ്രഫ. കെ.വി. തോമസ്, എം.എൽ.എമാരായ അന്‍വര്‍ സാദത്ത്, എ.പി. അബ്‌ദുൽ ഖാദര്‍, വി. അബ്‌ദുൽ റഹ്മാന്‍, ടി.എ. അഹമ്മദ് കബീര്‍, എ.എം. ആരിഫ് എന്നിവരെയും ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനായി ഹജ്ജ് കമ്മിറ്റി ചെയര്‍മാൻ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിെയയും ജനറല്‍ കണ്‍വീനറായി എച്ച്. ബാബു സേട്ടിനെയും തെരഞ്ഞെടുത്തു. യോഗത്തിൽ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എം.എല്‍.എമാരായ വി.കെ. ബ്രാഹീംകുഞ്ഞ്, കെ.വി. അബ്‌ദുൽ ഖാദര്‍, മുന്‍ എം.പി. പി.രാജീവ്, എറണാകുളം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്‌ദുൽ മുത്തലിബ്, മുന്‍ എം.എല്‍.എ എ.എം. യൂസുഫ്, സിയാല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഷബീര്‍ തുടങ്ങിയവർ സംബന്ധിച്ചു.
Next Story