Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 6:34 PM IST Updated On
date_range 15 July 2017 6:34 PM ISTജനറൽ ആശുപത്രിയിൽ ഡിവൈ.എസ്.പിയെ അപമാനിച്ച സംഭവം
text_fieldsbookmark_border
ആലപ്പുഴ: ജനറൽ ആശുപത്രിയിൽ പനിബാധിച്ച് ചികിത്സ തേടിയ ആലപ്പുഴ ഡിവൈ.എസ്.പി എം.ഇ. ഷാജഹാനെ പരിശോധിച്ച ഡോക്ടർ അപമാനിച്ചെന്ന ആരോപണം വിവാദമാകുന്നു. പരാതി അടിസ്ഥാനരഹിതമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവിയും പരാതിയിൽ ഉറച്ചുനിൽക്കുന്നതായി ഡിവൈ.എസ്.പിയും വ്യക്തമാക്കി. സംഭവദിവസത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. എന്നാൽ, ഇതില്ലൊന്നും ആരോപണവിധേയനായ ഡോക്ടർ ഡിവൈ.എസ്.പിയോട് മോശമായി പെരുമാറുന്നതായി കണ്ടിരുന്നില്ല. പിന്നെ എങ്ങനെ ഡോക്ടർ അദ്ദേഹത്തെ അപമാനിച്ചതായി പറയാൻ കഴിയുമെന്ന് സൂപ്രണ്ട് ചോദിച്ചു. ഒ.പിയിൽ തിരക്കായതിനാൽ അൽപം കാത്തുനിൽക്കാൻ മാത്രമാണ് അറ്റൻഡർ അടക്കമുള്ളവർ അദ്ദേഹത്തോട് പറഞ്ഞത്. ഇതല്ലാതെ വിവാദ സംഭവങ്ങൾക്ക് ഇടനൽകാൻ ആശുപത്രി അധികൃതർ ശ്രമിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് 7.30ഓടെയാണ് രണ്ട് പൊലീസുകാർക്കൊപ്പം ഡിവൈ.എസ്.പി ആശുപത്രിയിൽ ചികിത്സക്ക് എത്തിയത്. കൂടെ ഉണ്ടായിരുന്ന പൊലീസുകാർ ആലപ്പുഴ ഡിവൈ.എസ്.പിയാണ് രോഗിയെന്ന് ഡോക്ടറെ പരിചയപ്പെടുത്തി. രോഗം പറഞ്ഞ് തീരുന്നതിനുമുേമ്പ ഡോക്ടർ മരുന്ന് എഴുതി നൽകിയെന്ന് ഡിവൈ.എസ്.പി പറയുന്നു. തലവേദന ആവർത്തിച്ച് അനുഭവപ്പെടുന്നതിനാൽ രക്തസമ്മർദം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനിപ്പോൾ സമയമില്ലെന്ന് പറഞ്ഞ് ഡോക്ടർ ക്ഷുഭിതനായി ഒ.പി ടിക്കറ്റ് വലിച്ചെറിയുകയായിരുെന്നന്ന് ആശുപത്രി സൂപ്രണ്ട്, ജില്ല മെഡിക്കൽ ഓഫിസർ, നഗരസഭ ചെയർമാൻ എന്നിവർക്ക് നൽകിയ പരാതിയിൽ ഡിവൈ.എസ്.പി പറയുന്നു. സംഭവത്തെത്തുടർന്ന് ആശുപത്രി അധികൃതർ വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും ഡോക്ടർ അതെല്ലാം നിഷേധിച്ചു. അതേസമയം, താൻ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി ഡിവൈ.എസ്.പി പറഞ്ഞു. തെൻറ അനുഭവം ഇങ്ങനെയാണെങ്കിൽ സാധാരണക്കാരോടുള്ള ജീവനക്കാരുടെ പെരുമാറ്റം എങ്ങനെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി സൂപ്രണ്ടിൽനിന്ന് അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷം പ്രതികരിക്കാമെന്ന് നഗരസഭ ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു. ആശുപത്രിയിൽ എത്തുന്ന രോഗികളോട് ജീവനക്കാർ മോശമായി പെരുമാറുെന്നന്ന പരാതി ലഭിക്കുന്നുണ്ട്. തക്കസമയത്ത് നഗരസഭ ഇടപെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story