Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 6:32 PM IST Updated On
date_range 15 July 2017 6:32 PM ISTഇമ്പിച്ചിബാവ ഭവനനിർമാണ പദ്ധതി; വീടിനും പുനരുദ്ധാരണത്തിനും സഹായം
text_fieldsbookmark_border
ആലപ്പുഴ: ഇമ്പിച്ചിബാവ ഭവനനിർമാണ പദ്ധതി പ്രകാരം വീട് നിർമിക്കാനും പുനരുദ്ധാരണത്തിനും ധനസഹായം നൽകുന്നു. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപെടുന്ന വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും ഉപേക്ഷിക്കപ്പെട്ടവർക്കും അപേക്ഷിക്കാം. വീട് നിർമിക്കുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് രണ്ടര ലക്ഷം രൂപ ധനസഹായം നൽകും. അപേക്ഷകയുടെ പേരിൽ ബാധ്യതകളില്ലാത്ത രണ്ടുസെൻറ് സ്ഥലം ഉണ്ടായിരിക്കണം. ശരിയായ ജനൽ, വാതിൽ, മേൽക്കൂര, തറ, പ്ലംമ്പിങ്, ഫിനിഷിങ്, സാനിട്ടേഷൻ, ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ പുനരുദ്ധാരണത്തിന് 50,000 രൂപ ധനസഹായം നൽകും. അപേക്ഷഫോറവും വിശദവിവരങ്ങളും കലക്ടറേറ്റിലെ ജില്ല ന്യൂനപക്ഷക്ഷേമ വിഭാഗത്തിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31. ഫോൺ: 0477 2251675, 2251549. വെബ്സൈറ്റ്: www.minortiywelfare.kerala.gov.in. നെഹ്റു േട്രാഫി; ട്രാക്ക് ആഴം കൂട്ടൽ 17 മുതൽ ആലപ്പുഴ: നെഹ്റു േട്രാഫി വള്ളംകളിക്കായുള്ള ട്രാക്ക് ആഴം കൂട്ടൽ പ്രവൃത്തികൾ 17ന് ആരംഭിക്കും. അന്നുമുതൽ 21 വരെ പുന്നമട കായലിലെ ഫിനിഷിങ് പോയൻറ് മുതൽ ഹോട്ടൽ റമദ വരെയുള്ള ഭാഗത്ത് ഹൗസ്ബോട്ടുകൾ പാർക്ക് ചെയ്യരുത്. ബോട്ടുകൾ ഇവിടെനിന്ന് മാറ്റി പാർക്ക് ചെയ്യണമെന്ന് ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. നെഹ്റു േട്രാഫി: ഒരുചുണ്ടൻകൂടി രജിസ്റ്റർ ചെയ്തു ആലപ്പുഴ: നെഹ്റു േട്രാഫി വള്ളംകളിക്ക് ഒരുചുണ്ടൻ വള്ളംകൂടി രജിസ്റ്റർ ചെയ്തു. തുരുത്തിപ്പുറം ബോട്ട് ക്ലബിെൻറ ഗബ്രിയേൽ ചുണ്ടനാണ് രജിസ്റ്റർ ചെയ്തത്. രജിസ്േട്രഷൻ ഇൗ മാസം 20ന് അവസാനിക്കും. മൊത്തം രജിസ്റ്റർ ചെയ്ത വള്ളങ്ങളുടെ എണ്ണം നാലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story