Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 6:30 PM IST Updated On
date_range 15 July 2017 6:30 PM ISTരാഷ്ട്രീയ കൊല: 14 വർഷം തടവ് പൂർത്തിയാക്കാതെ ശിക്ഷയിളവ് പരിഗണിക്കില്ല ^സർക്കാർ
text_fieldsbookmark_border
രാഷ്ട്രീയ കൊല: 14 വർഷം തടവ് പൂർത്തിയാക്കാതെ ശിക്ഷയിളവ് പരിഗണിക്കില്ല -സർക്കാർ പോക്സോ തടവുകാർക്ക് ഇളവ് നൽകില്ല കൊച്ചി: രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികൾക്ക് ശിക്ഷയിളവ് നൽകുന്ന കാര്യം 14 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കാതെ പരിഗണിക്കില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയൽ നിയമ പ്രകാരം (പോക്സോ) ജയിലിലുള്ളവർക്ക് ഇളവ് അനുവദിക്കില്ലെന്നും സി.ബി.െഎയോ മറ്റ് ഏജൻസികളോ നടത്തിയ കേസുകളിലെ പ്രതികൾക്ക് ഇളവ് അനുവദിക്കുന്നത് കേന്ദ്ര സർക്കാറിെൻറ കൂടി നിലപാട് തേടിയശേഷം മാത്രമായിരിക്കുമെന്നും ആഭ്യന്തര അണ്ടർ സെക്രട്ടറി ആർ. സുഭാഷ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേരളപ്പിറവിയാഘോഷത്തിെൻറ പേരിൽ തടവുകാരെ മോചിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ തൃശൂരിലെ പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം. ശിക്ഷ ഇളവിന് പരിഗണിക്കുേമ്പാൾ പ്രഫഷനൽ, വാടക കൊലയാളികൾ, മതത്തിെൻറയും മയക്കുമരുന്നിെൻറയും പേരിൽ കൊല നടത്തിയവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരെ ലൈംഗിക പീഡനം നടത്തി കൊല ചെയ്തവർ, ജയിൽ ജീവനക്കാരെ കൊല ചെയ്തവർ, മറ്റു സംസ്ഥാനങ്ങളിലെ കോടതികൾ ശിക്ഷിച്ചവർ, വിദേശികൾ എന്നീ അഞ്ച് വിഭാഗങ്ങളെ ഒഴിവാക്കണമെന്ന മാർഗനിർദേശം പാലിച്ചാണ് വിട്ടയക്കാനുള്ളവരുടെ പട്ടിക തയാറാക്കിയതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ, ഇൗ പട്ടിക ഗവർണർ തിരിച്ചയച്ചു. ഗവർണറുടെ നിർദേശ പ്രകാരം പട്ടിക പുനഃപരിശോധിക്കാൻ അഞ്ച് മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭാ ഉപസമിതിയുണ്ടാക്കി. അന്തിമ തീരുമാനത്തിന് മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് കൂടുതൽ വിവരങ്ങളും നിയമോപദേശങ്ങളും വിശദാംശങ്ങളും തേടാൻ സമിതി തീരുമാനിച്ചു. ഇതിനിടെ എട്ട് മാർഗനിർദേശങ്ങൾ കൂടി പരിഗണിക്കണമെന്ന് നിയമ സെക്രട്ടറി ഉപദേശം നൽകുകയായിരുന്നു. രാഷ്ട്രീയ കൊലപാതകം, പോക്സോ, സി.ബി.െഎ കേസുകളിലെ തടവുകാർക്ക് ഇളവ് നൽകുന്ന കാര്യത്തിൽ നിബന്ധനകൾ കൊണ്ടുവന്നത് ഇതിെൻറ ഭാഗമായാണ്. നിയമ െസക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയുണ്ടാക്കാനും പട്ടികയിലെ ഒാരോരുത്തരുടെയും വിശദാംശങ്ങൾ പ്രത്യേകം പരിഗണിച്ച് യോഗ്യത നിർണയിക്കാൻ ഒാരോ കേസുകളും ഇൗ സമിതിക്ക് വിടാനും മന്ത്രിസഭ ഉപസമിതി യോഗം തീരുമാനിച്ചു. ഇൗ പരിശോധനക്ക് ശേഷം മന്ത്രിസഭാ ഉപസമിതിക്കും സമിതിയുടെ അംഗീകാരത്തിനുശേഷം മന്ത്രിസഭക്ക് മുമ്പാകെയും പട്ടിക വെക്കും. ഇൗ പട്ടിക മന്ത്രിസഭ ഗവർണർക്ക് കൈമാറുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഹരജിയിലെ ആവശ്യം അപക്വമാണെന്നും ഹരജി തള്ളണമെന്നുമാണ് സർക്കാറിെൻറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story