Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightന്യൂനപക്ഷ, ദലിത്​...

ന്യൂനപക്ഷ, ദലിത്​ വേട്ടക്കെതിരെ മുസ്​ലിം സംഘടനകൾ യോജിച്ച പ്രക്ഷോഭത്തിന്​

text_fields
bookmark_border
ന്യൂനപക്ഷ, ദലിത് വേട്ടക്കെതിരെ മുസ്ലിം സംഘടനകൾ യോജിച്ച പ്രക്ഷോഭത്തിന് കോഴിക്കോട്: രാജ്യത്ത് വർധിച്ചുവരുന്ന ന്യൂനപക്ഷ, ദലിത് വേട്ടക്കെതിരെ സമാന ചിന്താഗതിയുള്ള എല്ലാ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ കോഴിക്കോട് ചേർന്ന മുസ്ലിം സംഘടനകളുടെ യോഗം തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയിൽ എറണാകുളത്ത് റാലി സംഘടിപ്പിക്കും. ജനാധിപത്യ രീതിയിലുള്ള എല്ലാ പ്രതിഷേധങ്ങളെയും അടിച്ചൊതുക്കാനും മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളെ ഭീതിയുടെ കരിനിഴലിൽ നിർത്തി മൗനികളാക്കാനുമുള്ള സർക്കാർ ശ്രമം ഗൗരവമുള്ളതാണ്. അതുകൊണ്ടുതന്നെ കക്ഷി, രാഷ്ട്രീയ, ജാതി, മത ഭേദമന്യേ നന്മ ആഗ്രഹിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ഇത്തരം നീക്കത്തിനെതിരെ പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തിൽ യോജിച്ചുനിൽക്കാനും മതേതര, ജനാധിപത്യ പ്രസ്ഥാനങ്ങളോട് ചേർന്നുനിന്ന് കർമപരിപാടി ആവിഷ് കരിക്കാനും തീരുമാനിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.പി.എ. മജീദ്, എം.പി. അബ്ദുസ്സമദ് സമദാനി, പി.കെ.കെ. ബാവ, ടി.എ. അഹമ്മദ് കബീർ എം.എൽ.എ, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ഉമ്മർ ഫൈസി മുക്കം, കെ. മോയിൻ കുട്ടി മാസ്റ്റർ, ടി.പി. അബ്ദുല്ലക്കോയ മദനി, പി. ഉണ്ണീൻകുട്ടി മൗലവി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, സി.പി. സലീം, ശൈഖ് മുഹമ്മദ് കാരകുന്ന്, പി.പി. അബ്ദുറഹിമാൻ പെരിങ്ങാടി, അലി അക്ബർ മൗലവി, ഇ.പി. അശ്റഫ് ബാഖവി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അബുൽ ഖൈർ മൗലവി, എൻജിനീയർ പി. മമ്മദ് കോയ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story