Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 6:20 PM IST Updated On
date_range 15 July 2017 6:20 PM ISTഅനന്ത് വിഷ്ണു അനുസ്മരണവും എൻഡോവ്മെൻറ് വിതരണവും
text_fieldsbookmark_border
കൊച്ചി: എറണാകുളം ഗവ.ലോ കോളജിലെ ചെയർമാനായിരിക്കെ വാഹനാപകടത്തിൽ മരണപ്പെട്ട അനന്ത് വിഷ്ണുവിെൻറ സ്മരണാർഥം ലോ കോളജ് വിദ്യാർഥികളും സുഹൃത്തുക്കളും ചേർന്ന് രൂപവത്കരിച്ച ചാരിറ്റബിൾ സൊസൈറ്റി ഉദ്ഘാടനം ചെയ്തു. എൽഎൽ.ബി പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്കുള്ള അനന്ത് വിഷ്ണു മെമ്മോറിയൽ എൻഡോവ്മെൻറും 5001 രൂപ കാഷ് അവാർഡും വിതരണം ചെയ്തു. എം.ജി യൂനിവേഴ്സിറ്റി കാർട്ടൂൺ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സൂര്യ മരിയ കുര്യന് സ്പെഷൽ അച്ചീവ്മെൻ്റ് അവാർഡും നൽകി. പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.ആർ. രഘുനാഥൻ അധ്യക്ഷത വഹിച്ചു. അനന്ത് വിഷ്ണു ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനന്ത് വിഷ്ണുവിെൻറ സ്മരണാർഥം ലോ കോളജ് ലൈബ്രറിക്ക് പുസ്തകങ്ങൾ അടങ്ങിയ ഷെൽഫ് നൽകി. പി.ടി. തോമസ് എം.എൽ.എ, അഡ്വ. കെ.പി. ഹരിദാസ്, അസി.പ്രഫ. ഗിരിശങ്കർ എന്നിവർ സംസാരിച്ചു. Caption: ec3 Ananth Vishnu anusmaranam എറണാകുളം ഗവ. ലോ കോളജിൽ അനന്ത് വിഷ്ണു അനുസ്മരണവും എൻഡോവ്മെൻ്റ് വിതരണവും പ്രഫ. കെ.വി തോമസ് എം.പി ഉദ്ഘാടനം ചെയ്യുന്നു സമരം താൽക്കാലികമായി നിർത്തി കൊച്ചി: ഗെയിൽ-ജല അതോറിറ്റി പൈപ്പ് ലൈനുകൾക്കായി കുത്തിപ്പൊളിച്ച കാക്കനാട്-സിവിൽ ലൈൻ റോഡ്, പണി കഴിഞ്ഞ് മാസങ്ങൾ ആയിട്ടും പി.ഡബ്ല്യു.ഡി അധികാരികൾ ടാർ ചെയ്തു പൂർവസ്ഥിതിയിൽ ആക്കാത്തതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി തൃക്കാക്കര മണ്ഡലം കമ്മിറ്റി നടത്തിവന്ന സമരം നിർത്തിെവച്ചു. ഒരാഴ്ചക്കകം റോഡിെൻറ ദുരവസ്ഥ പരിഹരിക്കാമെന്ന എക്സിക്യൂട്ടിവ് എൻജിനീയറുടെ ഉറപ്പിലാണ് സമരം നിർത്തിയത്. സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠെൻറ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story