Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജി സ്​മാരക പുരസ്​കാരം...

ജി സ്​മാരക പുരസ്​കാരം എം.ടി. വാസുദേവൻ നായർക്ക്

text_fields
bookmark_border
കൊച്ചി: മഹാകവി ജി. ശങ്കരക്കുറുപ്പി​െൻറ പേരിൽ തൃക്കാക്കര സാംസ്കാരികകേന്ദ്രം ഏർപ്പെടുത്തിയ പുരസ്കാരം ഇൗ മാസം 30ന് മാവേലിപുരം ഒാണം പാർക്കിൽ നടക്കുന്ന ചടങ്ങിൽ എം.ടി. വാസുദേവൻ നായർക്ക് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. തൃക്കാക്കര സാംസ്കാരികകേന്ദ്രത്തി​െൻറ നാലാം വാർഷികത്തോടനുബന്ധിച്ച് വിപുല പരിപാടികളാണ് മാവേലിപുരം ഒാണം പാർക്കിൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 29ന് 'മാതൃഭാഷയും ദേശസംസ്കൃതിയും', 'തൃക്കാക്കര സംസ്കൃതിയും മലയാള നാടും' വിഷയങ്ങളിൽ പഠനശിബിരം സംഘടിപ്പിച്ചിട്ടുണ്ട്. 30ന് വൈകീട്ട് കാവാലത്തി​െൻറ 'അവധൂതശങ്കരം' കവിതയുടെ കഥകളിയാവിഷ്കാരം കലാമണ്ഡലം ഗണേശനും സംഘവും അവതരിപ്പിക്കും. തൃക്കാക്കര സാംസ്കാരിക കേന്ദ്രം പ്രസിഡൻറ് പോൾ മേച്ചേരിൽ, ട്രഷറർ ശിവരാജ് കുന്നേമഠത്തിൽ, ഉപദേശകസമിതി അംഗം ചെമ്മനം ചാക്കോ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story